1 GBP = 103.75
breaking news

കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത തേടും; കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി

കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത തേടും; കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി

തിരുവനന്തപുരം: കീഴാറ്റുര്‍ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. ബുധനാഴ്ച ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി അനുമതി ചോദിച്ചിരിക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ സാധ്യത കേന്ദ്രസര്‍ക്കാരിനോട് ആരായും.

കീഴാറ്റൂര് വഴി ബൈപാസ് നിര്‍മ്മിക്കാന്‍ അനുദവിക്കില്ലെന്ന് നിലപാടിലാണ് വയല്‍ക്കിളികള്‍. വയല്‍ക്കിളികള്‍ ഇന്നലെ രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുവാദം ചോദിച്ചതായി നിതിന്‍ ഗഡ്കരിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റാന്‍ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഈ സാഹചര്യത്തിലാണ് എലിവേറ്റഡ് ഹൈവേയുടെ സാധ്യത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. കീഴാറ്റൂര് വഴി ബൈപ്പാസ് വേണ്ടന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടും. ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ബി.ജെ.പി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more