1 GBP = 103.70
breaking news

കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധര്‍ നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധര്‍ നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കീഴാറ്റൂരില്‍ ബൈപാസ് വിരുദ്ധ സമരത്തിലുള്ളത് നാല് കുടുംബങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60ല്‍ 56 കുടുംബങ്ങളും ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. സി.പി.എമ്മോ ഒപ്പമുള്ളവരോ ബൈപാസ് പദ്ധതിക്ക് എതിരല്ല. സി.പി.എമ്മിന് ഒരു നീതി മറ്റുള്ളവര്‍ക്ക് വേറെ നീതി എന്നില്ല. ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം നയിക്കാന്‍ പുറത്തുനിന്ന് പലരും എത്തി. സി.പി.എമ്മോ ഒപ്പമുള്ളവരോ പദ്ധതിക്ക് എതിരല്ല. എതിര്‍ക്കുന്നവര്‍ പദ്ധതി മനസിലാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിന് എതിരെയാണ് വയല്‍ക്കിളി സമരം. ബൈപാസിനായി വ്യാപകമായി വയല്‍ നികത്തുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം. അതേസമയം ബൈാപാസിന് പകരം മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

മേല്‍പ്പാലം നിര്‍മ്മിക്കണോ എന്ന് ദേശീയപാതാ അതോറിറ്റി തീരുമാനിക്കണം. കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് പിണറായി വിജയനോ, ജി. സുധാകരനോ അല്ല. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയാണെന്നും കോടിയേരി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more