1 GBP = 98.78
breaking news

കെ. ഡി. ഷാജിമോൻ്റെ മാതാവ് കമലമ്മ ദാമോദരൻ നിര്യാതയായി…

കെ. ഡി. ഷാജിമോൻ്റെ മാതാവ് കമലമ്മ ദാമോദരൻ നിര്യാതയായി…

മാഞ്ചസ്റ്റർ:- യുക്മയുടെ ആദ്യത്തെ ദേശീയ നിർവ്വാഹക സമിതിയംഗവും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡൻ്റ്, മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന കെ. ഡി. ഷാജിമോൻ്റെ മാതാവ് കോട്ടയം ആർപ്പൂക്കര കുളത്തുങ്കൽ ദാമോദരൻ ഭാര്യ കമലമ്മ ദാമോദരൻ (75) നിര്യാതയായി. മക്കൾ കെ. ഡി. ഷാജിമോൻ, ബിന്ദു പ്രസന്നൻ. മരുമക്കൾ മേഘല ഷാജി, പ്രസന്നൻ.

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മകൻ ഷാജിമോനും കുടുംബാംഗങ്ങൾക്കും അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല.

ഷാജി ചേട്ടൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ  ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  ദു:ഖത്തിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more