1 GBP = 103.71
breaking news

ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17 ,18 ,19 തീയതികളിൽ

ഏറ്റവും വലിയ സമ്മാന തുകയുമായി കേരളാ ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരം ഓഗസ്റ്റ് 17 ,18 ,19 തീയതികളിൽ
 സജീവ് സെബാസ്റ്റ്യൻ
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വർഷങ്ങളിലായി കേരളാ  ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന  നാലാമത്  ഓൾ യു കെ ചീട്ടുകളി മത്സരങ്ങൾ ഓഗസ്റ്റ് 17 ,18 ,19 തീയതികളിൽ നടക്കും .യു കെ യിലെ ചീട്ടുകളി പ്രേമികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി ബിർമിങ്ഹാമിന് അടുത്തുള്ള പത്തേക്കറിൽ സ്‌ഥിതി ചെയ്യുന്ന വിശാലമായ ഫാം house ൽ ആയിരിക്കും ഈ വർഷത്തെ മത്സരങ്ങൾ നടക്കുക.വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകർഷകമായ സമ്മാനങ്ങളാണ് റമ്മിയിൽ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും .രണ്ടാമെത് എത്തുന്ന ടീമിന്  £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തിൽ ഒന്നാമത് എത്തുന്ന ടീമിന്  £501 പൗണ്ടും ട്രോഫിയും രണ്ടാമെത് എത്തുന്ന ടീമിന്  £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയും ലഭിക്കും. .മത്സരത്തിൽ എത്തുന്നവർക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവർക്ക് വിശ്രമിക്കാനായി എല്ലാ സൗകര്യങ്ങളും ക്ലബ് നനീട്ടൻ ബോയ്സ് പ്രത്യേകമായി ഈ വർഷം ഒരുക്കിയിട്ടുണ്ട് .ഈ ടൂർണമെന്റ് ഒരു വൻ വിജയമാക്കുവാൻ  യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് ബോയ്സ്  ഹൃദയപൂർവം ഈ അവസരത്തിൽ ക്ഷണിക്കുകയാണ്  .
ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് –
ജിറ്റോ  ജോൺ -07405193061 ,ബിൻസ് ജോർജ് -07931329311,
സജീവ് സെബാസ്റ്റ്യൻ -07886319132,  സെൻസ് ജോസ് കൈതവേലിൽ -07809450568

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more