1 GBP = 103.75

കെസിഎഫ് വാറ്റ്ഫോർഡ് ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി ഒന്നിന്

കെസിഎഫ് വാറ്റ്ഫോർഡ് ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി ഒന്നിന്

സണ്ണിമോൻ മത്തായി

വാറ്റ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കെസിഎഫ് വാറ്റ്ഫോർഡ് ഒരുക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം 2023 ജനുവരി ഒന്നിന്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഭാഷാപണ്ധിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള കൺവിനർ അലോഷസ് ഗബ്രിയേൽ, സെവൻ ബീറ്റസ് കൺവിനർ ജോമോൻ മാമ്മൂട്ടിൽ കെസിഎഫ് വാറ്റ്ഫോർഡ് ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ വിശിഷ്ടാതിഥികളായി എത്തുന്നു.

വാറ്റ്ഫോർഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ വെകുന്നേരം അഞ്ചര മണിയോടെ നല്ലൊരു പുതുവത്സരരാവ് സമ്മാനിച്ചുകൊണ്ട് ഏവരേയും സന്തോഷിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഒരു നീണ്ടനിര തന്നെയാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. സിനിമാറ്റിക് ഡാൻസുകളും സ്കിറ്റുകൾക്കും പുറമേ സിയോൺ മെലോഡീസ് ഹോർഷം അവതരിപ്പിക്കുന്ന ഗാനമേള ആഘോഷങ്ങൾക്ക് കൊഴുപ്പേകും. രാത്രി പതിനൊന്ന് മണിയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഹാളിലേക്ക് ഉള്ള പ്രവേശനം മുൻകുർ പണം അടച്ചവർക്കുമാത്രമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്ക് £12.50, കുട്ടികൾക്ക് ഏഴര പൗണ്ടും(£7.50) അഞ്ചു വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യവുമായാണ്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ കാണുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന് കെസിഎഫ് ട്രസ്റ്റികൾ അഭ്യർത്ഥിച്ചു.

Account Details
KCF Watford
Account No 10006777
Sort code 20-44-91.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം
Holywell community centre
Tolpits Lane
Watford
WD18 9QD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more