1 GBP =
breaking news

കെസിഎഫിന്റെ ക്രിസ്തുമസ്/ന്യൂഇയർ ആഘോഷങ്ങൾ 2017 ഡിസംബർ 30ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ വാറ്റ്ഫോഡ് ഹോളിവെൽ കമ്മ്യൂണിറ്റി ഹാളിൽ……

കെസിഎഫിന്റെ ക്രിസ്തുമസ്/ന്യൂഇയർ ആഘോഷങ്ങൾ 2017 ഡിസംബർ 30ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 10  മണി വരെ വാറ്റ്ഫോഡ് ഹോളിവെൽ കമ്മ്യൂണിറ്റി ഹാളിൽ……

വ്യത്യസ്തമായ പ്രവർത്തന ശൈലി കൊണ്ടും ജനപിന്തുണ കൊണ്ടും യുകെയിൽ ഏറെ പ്രശസ്തമായിക്കഴിഞ്ഞ കേരള ചാരിറ്റബിൾ ഫൗണ്ടേഷൻ (കെ.സി.എഫ്) സാമൂഹ്യസേവനത്തിനായി രൂപീകൃതമായ ഈ ചാരിറ്റബിൾ ഗ്രൂപ്പ് കുറഞ്ഞ കാലയളവിൽത്തന്നെ സ്തുത്യർഹമായ ഏറെ സേവനങ്ങൾ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഓണം, വിഷു, ക്രിസ്തുമസ്/ന്യൂഇയർ പോലുള്ള ദിനങ്ങളോടനുബന്ധിച്ചും മറ്റ് കലാസാംസ്കാരിക പരിപാടികളിലൂടെയും യുകെയിലുള്ള മലയാളികളെ ഒരുമിച്ച് ചേർത്ത് അവരിലൂടെ ലഭിക്കുന്ന ചെറിയ തുകകൾ സമാഹരിച്ചും അതോടൊപ്പം സാമൂഹ്യസേവനതത്പരരായ വ്യക്തികളിൽ നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയുമാണ് ഇവർ മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുന്നത്.
കെസിഎഫിന്റെ ഇത്തവണത്തെ ക്രിസ്തുമസ്/ന്യൂഇയർ ആഘോഷങ്ങൾ 2017 ഡിസംബർ 30ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ വാറ്റ്ഫോഡ് ഹോളിവെൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുകയാണ്.
അതോടനുബന്ധിച്ച് വിവിധയിനം കലാപരിപാടികൾ, ഗാനമേള, മാജിക്‌ഷോ, തുടങ്ങി ഒരു ദൃശ്യവിരുന്ന് തന്നെ ഏവർക്കുമായി ഒരുക്കിയിട്ടുണ്ട്. വിഭവസമൃദ്ധമായ സദ്യയും എടുത്തു പറയേണ്ട കാര്യമാണ്. ഈ അവസരത്തിൽ സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ആദിവാസിമേഖലയിലുള്ള ആളുകളുടെ ഉന്നമനത്തിനായി 1200 പൗണ്ടിന്റെ ചെക്ക് കൈമാറാൻ കഴിയുന്നതും, ആഘോഷവേദിയിൽ വച്ച് വാറ്റ്ഫോഡ് “പീസ് ഹോസ്പൈസിന്” 501 പൗണ്ടിന്റെ ചെക്ക് കൈമാറുന്നതും കെസിഎഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ മുന്നോടിയാണ്. യുകെയിലെ നല്ലവരായ എല്ലാ മലയാളികളെയും കുടുംബസമേതം ഒരുമിച്ചു ചേർത്ത് അവരിലൂടെ സാമൂഹ്യസേവനം എന്ന ലക്‌ഷ്യം പൂർത്തീകരിച്ചു കൊണ്ട് മുന്നോട്ട് കുതിക്കുന്ന കെസിഎഫിന്റെ അണിയറപ്രവർത്തകർ ഏറെ അഭിനന്ദനം അർഹിക്കുന്നു. ഇത്തവണത്തെ ക്രിസ്തുമസ്/ന്യൂ ഇയർ ആഘോഷവേളയിൽ, അതിന്റെ ഭാഗമാകാൻ വൻ ജനാവലി തന്നെ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു. 07727993229 (സണ്ണിമോൻ മത്തായി), 07886749305 (സിബി തോമസ്) എന്നിവരെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more