1 GBP = 103.21

കെ.സി.എ.എം ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…

കെ.സി.എ.എം ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…

അലക്സ് വർഗീസ്

മാഞ്ചസ്റ്റര്‍:- യുകെയിലെ പ്രമുഖ കത്തോലിക്കാ പ്രസ്ഥാനമായ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ശനിയാഴ്ച (14/1/17) ഉച്ചകഴിഞ്ഞ് 1.30ന് ജപമാല സമര്‍പ്പണത്തോടെ തുടക്കം കുറിക്കും. രണ്ട് മണിക്ക് റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം കൊടുക്കുന്ന ആഘോഷമായ ദിവ്യബലി ആരംഭിക്കും. ദിവ്യബലിയെ തുടര്‍ന്ന് പൊതുസമ്മേളനം.

പൊതു സമ്മേളനത്തില്‍ കെ.സി.എ.എം ന്റെ പ്രസിഡന്റ് ശ്രീ. ജയ്സന്‍ ജോബ് അദ്ധ്യക്ഷത വഹിക്കും. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഡോ. ലോനപ്പന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവാഹ ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദമ്പതികളായ മുന്‍ കെ.സി.എ.എം.പ്രസിഡന്റ് ശ്രീ.ജോസ് ജോര്‍ജ് – ഗ്രേസി ജോര്‍ജ്, ശ്രീ തോമസ് സേവ്യര്‍ – മോളി തോമസ് എന്നീ ദമ്പതികളെ ആദരിക്കും. തുടര്‍ന്ന് സാന്താക്ലോസിനെ സ്വീകരിച്ചാനയിക്കും.

സാന്താക്ലോസ് കേക്ക് മുറിച്ച് വിതരണം ചെയ്യും. തുടര്‍ന്ന് കാത്തലിക്ക് അസോസിയേഷന്റെ ചുണക്കുട്ടികള്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങിലെത്തും. നേറ്റിവിറ്റി പ്ലേ, മുതല്‍ കുട്ടികളുടേയും മുതല്‍ മുതിര്‍ന്നവരുടെ വരെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം ക്രിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ക്ക് തിരശീല വീഴും.

കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്ക് എല്ലാ അംഗങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ശ്രീ.ജിനോ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more