1 GBP = 103.81

ലഹരി വിമുക്‌ത ക്രിസ്തുമസുമായി കെ സി എ റെഡിച്

ലഹരി വിമുക്‌ത ക്രിസ്തുമസുമായി  കെ സി എ  റെഡിച്

പി ആർ ഒ

റെഡിച് മലയാളി കളുടെ കലാ സംസ്കരിക സംഘടന യായ കെ സി എ ഈവർഷത്തെ ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങൾ ഡിസംബർ 29 നടത്തപ്പെടും .കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം കേരള തനിമ നിലനിർത്തിക്കൊണ്ടുള്ള ആഘോഷ പരിപാടികളും , ഉല്ലാസയാത്രകളും , ജീവകാരുണ്യ പ്രവർത്തങ്ങളും മറ്റുമായി മുന്നോട്ടു നീങ്ങുന്ന അസോസിയേഷൻ, ഏറെ പുതുമകളോടെയാണ് ഈ വർഷത്തെ ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് .

മലയാളികളുടെ ഇടയിൽ വർധിച്ചു വരുന്ന മദ്യാ സക്തിക്കെതിരെ ഉള്ള ശക്തമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായി , പ്രസ്തുത പരിപാടിയിൽ നിന്നും ,മദ്യ സൽക്കാരം പൂർണമായും ഒഴി വാക്കും . വളർന്നുവരുന്ന തലമുറയ്ക്ക് മാതൃകയായി മാറാവുന്ന തീരുമാനം അസോസിയേഷൻ നിർവാഹക സമിതി ഏകകണ്ഠമായാണ് എടുത്തത് എന്ന് പ്രസിഡണ്ട് അഭിലാഷ് സേവിയർ അറിയിച്ചു. കലാ സംസ്കരിക പരിപാടികളും വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും മറ്റുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് റെഡിച് മലയാളി കൾ .

ആഘോഷങ്ങൾ നടത്തുന്ന വേദിയുടെ വിലാസം –

MAPLE BOROUGH HALL

REDDITCH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more