1 GBP = 103.12

കേരള കൾച്ചറൽ അസ്സോസിയേഷൻ റെഡിച്ചിന് നവനേതൃത്വം

<strong>കേരള കൾച്ചറൽ അസ്സോസിയേഷൻ റെഡിച്ചിന് നവനേതൃത്വം</strong>

തേജു പാണാശ്ശേരിൽ, പിആർഒ

റെഡിച്ച്: കേരള കൾച്ചറൽ അസ്സോസിയേഷൻ റെഡിച്ച് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം 23 / 03 / 2023 ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് കമ്യൂണിറ്റി ഹൗസ് റെഡിച്ചിൽ വച്ച് നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ ഭാരവാഹികളെയും അംഗങ്ങളേയും സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ കെ സി എ റെഡിച്ചിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായസഹകരണങ്ങൾ നൽകിയ ഏവരെയും സ്മരിക്കാനും നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം വിനിയോഗിച്ചു.

തുടർന്ന് സ്ഥാനാമൊഴിയുന്ന സെക്രട്ടറി അഭിലാഷ് സേവ്യർ കാലാവധി പൂർത്തിയാക്കിയ കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവർത്തനങ്ങൾ അവലോകനം നടത്തുകയും, വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘടനയെ പ്രാപ്തമാക്കിയ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രഷറർ ജസ്റ്റിൻ മാത്യു ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് നീതിപൂർവ്വകവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രസിഡന്റ് – ജോയ് ദേവസി, വൈസ് പ്രസിഡന്റ് – ലൈബി ജയ്, സെക്രട്ടറി – മാത്യു വർഗ്ഗീസ്, ജോയിന്റ് സെക്രെട്ടറി – സ്റ്റാൻലി വർഗ്ഗീസ്, ട്രഷറർ- ലിസോമോൻ മാപ്രാണത്ത്, ആർട്സ് കോർഡിനേറ്റേഴ്‌സ് – ജയ് തോമസ് & ഡോണ മേരി ജോയ്, സ്പോർട്ട്സ് കോർഡിനേറ്റേഴ്‌സ് – മനോജ് വർക്കി & സോളമൻ മാത്യൂസ്, യുക്മ റെപ്രെസെന്ററ്റീവ്സ് – പീറ്റർ ജോസഫ്, ബോബി മാത്യൂസ് & രാജപ്പൻ വർഗ്ഗീസ്, കൗൺസിൽ റെപ്രസെന്ററ്റീവ്സ് – ജിബു ജേക്കബ് & ജോബി ജോസഫ് ജോൺ, പിആർഒ – തേജു പാണാശ്ശേരിൽ, ഇന്റേണൽ ഓഡിറ്റർ – ജോൺസൺ ചാക്കോ, എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങൾ – ബിഞ്ചു ജേക്കബ്, അഭിലാഷ് സേവ്യർ, ജസ്റ്റിൻ മാത്യു, ഷാജി തോമസ് & സുനി അനിൽ, യൂത്ത് റെപ്രെസെന്ററ്റീവ്സ് – രൂപേൻ ജോർജ്ജ്, ആയുഷ് ബൈജു & എൽവിൻ ജോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പ്രസിഡന്റ് ജോയ് ദേവസി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളെയും അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് നീതിപൂർവകവും സമാധാനപരവുമായി നടത്താൻ സഹകരിച്ച ഏവർക്കും നന്ദി പറയുന്നതിനൊപ്പം തുടർന്നും കെ സി എ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായങ്ങൾ നൽകാനും അംഗങ്ങളോട് അഭ്യർത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച പൊതുയോഗം ചായ ഭക്ഷണ സൽക്കാരങ്ങൾക്ക് ശേഷം ഒൻപത് മണിയോടെ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more