1 GBP =
breaking news

മലയാളി സംഘടനകള്‍ക്ക് കണ്ടു പഠിക്കാന്‍ റെഡിച്ചില്‍ നിന്നൊരു മഹനീയ മാതൃക

മലയാളി സംഘടനകള്‍ക്ക് കണ്ടു പഠിക്കാന്‍ റെഡിച്ചില്‍ നിന്നൊരു മഹനീയ മാതൃക

റെജി ജോര്‍ജ്

യുകെയിലെ മലയാളി സംഘടനകള്‍ എന്നാല്‍ ആഘോഷങ്ങള്‍ക്കും മത്സരങ്ങല്‍ക്കുമുള്ള സംവിധാനം എന്നാണല്ലോ പൊതുവേയുള്ള ധാരണ.ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും ആഘോഷിക്കുകയും ആര്‍ട്സ് ,സ്പോര്‍ട്സ് മേളകള്‍ നടത്തുകയും യുക്മ അടക്കമുള്ള മേല്‍ സംവിധാനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിവ് സംഘടനാ ശൈലിയില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയാണ് റെഡിച്ചില്‍ നിന്നുള്ള മലയാളി സംഘടനയായ കെസിഎ .
യുകെയിലെ കുടിയേറ്റ മലയാളികളുടെ ജീവനാഡിയാണ് നഴ്സിംഗ് എന്ന മേഖല. 99 ശതമാനം യുകെ മലയാളികളും നഴ്സിംഗ് എന്ന തൊഴിലുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്.അതുകൊണ്ടുതന്നെ നഴ്സിംഗ് സംബന്ധിച്ച കാര്യങ്ങളില്‍ മലയാളികള്‍ക്കിടയില്‍ ശരിയായ ബോധവല്‍ക്കരണവും ആനുകാലികമായ കാര്യങ്ങളില്‍ അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്.ഈ തിരിച്ചറിവാണ് നഴ്സുമാര്‍ക്കായി അര്‍ദ്ധ ദിന സെമിനാര്‍ നടത്തുവാന്‍ കെസിഎ നേതൃത്വത്തിന് പ്രചോദനമായത്.

കഴിഞ്ഞ ദിവസം റെഡിച്ചില്‍ വച്ചു നടന്ന സെമിനാറില്‍ Revalidation, Career Progression,Datix and Incident Reporting,Complaint Handling and Good Documentation,Safeguaring എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഓരോ ടോപ്പിക്കിനും പവർ പോയിന്റ് പ്രേസേന്റ്റേഷനും അതിനെത്തുടർന്ന് ഏഴു പേർ അടങ്ങിയ ഗ്രൂപ്പുകളും അവരെ നയിക്കാനായി ഓരോ ഗ്രൂപ്പിനും ലീഡേഴ്‌സും ഓരോ വിഷയങ്ങളെ പറ്റിയും ചർച്ചകൾ നടത്തി.

ബിഞ്ചു ജേക്കബ്, മേഴ്‌സി ജോൺസൻ എന്നിവർ നേതുത്വം നൽകിയ സെമിനാറിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയുന്ന കെ സി എ മെംബേർസ് ആയ നാല്പതു പേരോളം സംബന്ധിച്ചു. അടുത്ത വർഷം ഒരു മുഴുവൻ ദിവസം നീളുന്ന സെമിനാർ നടത്തുവാനുള്ള സാധ്യതകളും ആരായും. കെ സി എ പ്രസിഡന്റ്‌ ജസ്റ്റിൻ ജോസഫ്‌ ഉത്ഘാടനം നിർവഹിച്ച നഴ്സിംഗ് സെമിനാറിൽ ഡോക്ടർ സിദിഖി, എൻ എച് എസ്‌ പ്രൊഫെഷണൽ കോർഡിനേറ്റർ ഡോൺ ടോൾഹുർസ്റ് എന്നിവർ ക്ലാസുകള്‍ എടുത്തു.

അടുത്തിടെ യുകെയില്‍ ആരംഭിച്ച കേരള സര്‍ക്കാരിന്‍റെ മലയാളം മിഷനുമായി സഹകരിച്ച് പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കെസിഎ അന്നേദിവസം തുടക്കം കുറിച്ചു. വൈകുന്നേരം ആറുമണിക്ക് മലയാളം മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു യൂ കെ കോർഡിനേറ്റർ മുരളി വെട്ടത്തു, എബ്രഹാം എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന യോഗത്തിൽ വച്ചു മലയാളം മിഷൻ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉത്ഘാടനം നിർവഹിക്കുകയും പ്രധാന അധ്യാപകനായി പീറ്റർ ജോസഫിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

കെസിഎ പ്രസിഡന്റ്‌ ജസ്റ്റിൻ ജോസഫ്‌ സെക്രട്ടറി റെജി ജോര്‍ജ്, യുക്മ മിഡ്‌ലാണ്ട്സ് റീജണല്‍ പ്രസിഡന്റ് ഡിക്സ്‌ ജോര്‍ജ്, സെക്രട്ടറി സന്തോഷ്‌ തോമസ്‌,പീറ്റര്‍ ജോസഫ്‌, ബിന്ജു ജേക്കബ്, മേഴ്സി ജോണ്‍സണ്‍,ലിസ്സി ജേക്കബ്, ഷിബി ബിജിമോന്‍, ജസ്റ്റിന്‍ മാത്യു, ബിന്‍സി ജോയ്,ജിന്‍സി എല്സോ,ജെന്സി പോള്‍, ഷീന ആര്‍ഷല്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more