- സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ - മാഗസിൻ ജനുവരി ലക്കം പുറത്തിറങ്ങി.....
- കോവിഡ് പോസിറ്റിവ് ആകുന്നവർക്ക് അഞ്ഞൂറ് പൗണ്ട് വീതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ
- കളമശേരി നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
- തൃശൂർ കോർപറേഷനിൽ യു.ഡി.എഫിന് ഗംഭീര വിജയം; ഇനി 'മേയറിൽ തൂങ്ങി' എൽ.ഡി.എഫ് ഭരണം
- കർണാടക ശിവമോഗയിൽ സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് മരണം
- ''മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക്' നീക്കി ബൈഡൻ; യു.എസ് വീണ്ടും ലോകാരോഗ്യ സംഘടനയിൽ
- മലയാള ചലച്ചിത്രലോകത്തിന്റെ മുത്തശ്ചൻ ഇനി ഓർമ്മകളിൽ
കാവല്‍ മാലാഖ (നോവല്‍ 12): താരാട്ടിന്റെ വേദന
- Dec 14, 2020

കാരൂര്‍ സോമന്
ഒരു രാത്രി കൂടി ഇരുട്ടി വെളുത്തു. ബെല്ലടിക്കുന്നതു കേട്ടു ഫോണെടുത്ത സൂസന്റെ കാതില്‍ ഇടിമുഴക്കം പോലെ സൈമന്റെ ചിരപരിചിതമായ ശബ്ദം. പുച്ഛവും പരിഹാസവും അഹങ്കാരവും പ്രതികാരദാവുമെല്ലാം ഇടകലര്‍ന്ന വാക്കുകള്‍ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല. ദാമ്പത്യമെന്ന മഹത്തായ ബന്ധത്തിന്റെ ഇടവഴികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവന് പുച്ഛിക്കുകയാണു ഭാര്യയെ.
പക്ഷേ, അയാള്‍ പറയുന്നതു പോലെ ഒരൊളിച്ചോട്ടമല്ല താന്‍ നടത്തിയത്. ആരും ആശ്രയമില്ലാത്ത ഒരു പാവം അമ്മയുടെയും കുഞ്ഞിന്റെയും രക്ഷപെടലായിരുന്നു അത്. ഇപ്പോള്‍ അത് ആശ്വാസകരമായ ഒരനുഭവമായി മാത്രം തോന്നുന്നു. ഒളിച്ചോട്ടമെന്നു മുദ്രകുത്തപ്പെട്ടാലും ഇരുട്ടിന്റെ മറപിടിച്ചുള്ള യാത്രയായിരുന്നില്ല അത്. ഭര്‍ത്താവിനെ വേര്‍പെട്ട ഭാര്യയുടെ നൊമ്പരവുമില്ല. ഉള്ളം വിങ്ങിപ്പൊട്ടിയ ഒരമ്മയുടെ ആത്മനൊമ്പരങ്ങള്‍ മാത്രം. ഇത്രയും കാലം ഒരാള്‍ക്കു മുന്നില്‍, അതു ഭര്‍ത്താവായാലും, ആത്മാഭിമാനം പണയം വച്ചു കഴിയേണ്ടി വന്നതില്‍ മാത്രമാണു കുറ്റബോധം.
അഴിച്ചെറിഞ്ഞ ഭാര്യാപദവി ഇനി വീണ്ടുമണിയാന്‍ തീരെ മോഹമില്ല, അത്രയ്ക്കു മടുത്തു കഴിഞ്ഞു. ഭാര്യയെ കറിവേപ്പിലെ പോലെ എണ്ണയിലിട്ടു വറുത്തു പൊള്ളിച്ച ശേഷം വലിച്ചെറിയുകയല്ല ഒരു ഭത്താവു ചെയ്യേണ്ടത്.
അയാള്‍ പറഞ്ഞതില്‍ ചിലതു മാത്രം അവള് കേട്ടു, ചിലതു കേട്ടില്ല, പക്ഷേ, എല്ലാത്തിനും മൂളി. മറുപടികള്‍ മിക്കവാറും സ്വന്തം മനസില്‍ മാത്രമൊതുങ്ങുകയായിരുന്നു. ഒടുവില്‍, ഒരിക്കല്‍ മാത്രം അവള് പറഞ്ഞു:
“സൈമന്റെ പപ്പയെ ഞങ്ങളാരും അപമാനിച്ചിട്ടില്ല. ഗുണ്ടകളെ കൂട്ടി വീട്ടില്‍ കയറി വന്ന് അക്രമം കാട്ടിയത് തടഞ്ഞു, അത്രേയുള്ളൂ. എന്റെ വീട്ടുകാരുടെ ദയകൊണ്ട് പോലീസില്‍ ഏല്‍പ്പിക്കാതെയും തല്ലു കൊടുക്കാതെയും വെറുതേ വിട്ടു. കൂടെ വന്ന ഗുണ്ടകളെ തല്ലിച്ചതു ശരിയാ. അതിനു സൈമനെന്താ നഷ്ടം? നിങ്ങളുടെ ആരെങ്കിലുമാണോ അവര്‍? പപ്പ വിളിച്ചോണ്ടു വന്ന വെറും കൂലിത്തല്ലുകാര്‍. എന്നിട്ടിപ്പോള്‍ പപ്പയെ അപമാനിച്ചെന്നു പറയാന്‍ നാണം തോന്നുന്നില്ലേ? പിന്നെ… ഒരു കാര്യം കൂടി. കേസും പോലീസുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാമെന്നാണു വിചാരിക്കുന്നതെങ്കില്‍ അതു നടപ്പില്ല. ഒന്നോര്‍ത്തോ, നമ്മുടെ നാട്ടിലെ പോലെയാല്ല അവിടുത്തെ പോലീസും കോടതിയും. യഥാര്‍ഥ കുറ്റവാളി അവിടെ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല.”
അവളുടെ വാക്കുകള്‍ മുറിച്ചു കൊണ്ട് അങ്ങേത്തലയ്ക്കല്‍ വീണ്ടും സൈമന്റെ ഭീഷണി:
“എന്റെ കൊച്ചിനെ സ്വന്തമാക്കാമെന്നു നീ സ്വപ്നത്തില്‍പ്പോലും കരുതണ്ടാ….”
അവള്‍ക്കതു കേട്ടപ്പോള്‍ ചിരിയാണു വന്നത്. അച്ഛന്‍വേഷവും കെട്ടി ഇറങ്ങിയിരിക്കുന്നു.
“എന്നു തുടങ്ങി ഈ പുത്രസ്നേഹം? ഒന്നുകൂടി ആലോചിക്ക്. എന്നിട്ടു നിയമപരമായി സ്വന്തമാക്കാന്‍ വല്ല വഴിയുമുണ്ടോന്നു നോക്ക്. അല്ലാതെ ബലപരീക്ഷണത്തിനിറങ്ങി ഇനിയും സ്വന്തം വീട്ടുകാര്‍ നാണംകെടാന്‍ ഇടയാക്കരുത്. ഇത്രയും നാള് എല്ലാം സഹിക്കുകയായിരുന്നു ഞാന്‍. ഇനി വയ്യ. അത്രയ്ക്കു മടുത്തു പോയി, വെറുത്തു പോയി ഞാന്‍.”
“അതെ, ഇനിയില്ല. നീയുമായുള്ള ബന്ധം തുടരാന്‍ എനിക്കും തീരെയില്ലെ താത്പര്യം. ഉടനടി ബന്ധം വേര്‍പെടുത്താം.”
“അതു തന്നെയാ എന്റെയും ആഗ്രഹം. വിഷ് യു ഓള് ദ ബെസ്റ്റ്.”
“നിന്റെ ആശീര്വാദമൊന്നും എനിക്കുവേണ്ട.”
“ഒന്നര വര്‍ഷം കൂടെ കഴിഞ്ഞ ആളല്ലേ…. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ! നിങ്ങള്‍ക്കു വേണ്ടെങ്കിലും ഒരാശംസ പറയാനുള്ള മര്യാദ എനിക്കുണ്ട്.”
മുഴുവന്‍ കേള്‍ക്കും മുന്‍പേ സൈമന് ഫോണ്‍ വച്ചു കളഞ്ഞു.
എന്തിനായിരുന്നു ഇങ്ങനെയൊരു ബന്ധം? എന്തായിരുന്നു ഈ വിവാഹത്തിന്റെ അര്‍ഥം…. അവളുടെ മനസില്‍ ചോദ്യങ്ങള്‍ സങ്കടങ്ങളായി വന്നു നിറഞ്ഞു. ഭര്‍ത്താവിന്റെ കാമാഗ്നിയില്‍ ദഹിക്കാന്‍ മാത്രമായിരുന്നോ ആര്‍ഭാടപൂര്‍വം വിവാഹമെന്ന ഈ സ്വര്‍ഗീയ കര്‍മം. കുഞ്ഞുങ്ങളെ പ്രസവിക്കല്‍ മാത്രമാണോ ഒരു സ്ത്രീയുടെ ചുമതല. സ്ത്രീകള്‍ക്കു മാത്രമെന്താണിങ്ങനെ എന്നും നെടുവീര്‍പ്പുകളുടെ തടവറ.
എത്രയെത്ര ഭാര്യമാരായിക്കും ഇങ്ങനെ ദിവസേന ഭര്‍ത്താവിന്റെ ബലിഷ്ഠ കരങ്ങളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടിമയെന്ന പദത്തിന്റെ പര്യായപദമോ ഭാര്യ. ജന്മസാഫല്യം പോലെ ഉദരത്തില്‍ ഒരു കുഞ്ഞു വളര്‍ന്നു വരുമ്പോള്‍ ഭാര്യയുടെ അടിമത്തം പതിന്മടങ്ങു വര്‍ധിക്കുകയാണ്. അവള്‍ക്ക് ഭര്‍ത്താവിലുള്ള ആശ്രിതത്വം പിന്നെയും ഉയരത്തിലേക്കു പോകുകയാണ്. ഇതിനിടയിലെപ്പോഴാണു വിധിയെ പഴിക്കാനോ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് എതിരു നില്‍ക്കാനോ അവള്‍ക്കു ധൈര്യം കിട്ടുക.
സ്വന്തമായൊരു തൊഴിലുള്ളതുകൊണ്ട് തനിക്കാ തടവറിയല്നിന്നു മോചനം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടായി. ഇല്ലായിരുന്നെങ്കിലോ? ഭൂരിഭാഗം സ്ത്രീകളും ഇന്നും സ്വന്തമായി വരുമാനമില്ലാത്തവരല്ലേ.
തനിക്കേതായാലും ഈ നരകത്തില്‍നിന്നു കരകയറണം. ദാമ്പത്യത്തിന്റെ രണ്ടു രംഗങ്ങള്‍- വിവാഹവും കുഞ്ഞും – പൂര്‍ത്തിയായി. ഇനി മൂന്നാം രംഗം – മോചനം.
സൂര്യന് കത്തി ജ്വലിച്ചു നില്ക്കുന്നു. ഉമ്മറത്ത് റെയ്ച്ചലും ജോണിയും കൂടി ചാര്‍ലി മോനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. റെയ്ച്ചലിന്റെ മുഖവും ഭാവവുമെല്ലാം മുത്തശ്ശിയെപ്പോലെ തന്നെയായി. അവരുടെ തോളില്‍ തന്നെയാണ് അവന് ഏറ്റവും ആശ്വാസമെന്നു തോന്നും.
“മോനു പെങ്ങളെ അങ്ങു ബോധിച്ച മട്ടുണ്ടല്ലോ. കണ്ടില്ലേ അള്ളിപ്പിടിച്ചു കിടക്കുന്നത്”, ജോണിയുടെ ശബ്ദം.
“അതുപിന്നെ ഞാനവന്റെ വല്യമ്മച്ചിയല്ല്യോടാ. എന്നാണോ ഇവനെന്നെ വല്യമ്മച്ചീന്നൊന്നു വിളിക്കുന്നത്. അതുവരെ ജീവിച്ചിരിക്കുവോടാ ഞാന്‍….?”
“അതെന്നാ വര്‍ത്താനമാ പെങ്ങളേ ഈ പറയുന്നത്. നമ്മുടെ അമ്മ എത്രയാ, എഴുപതു കഴിയുന്നതു വരെ നല്ല പയറു പോലല്ലേ നടന്നത്. അതൊക്കെ വച്ചു നോക്കിയാ പെങ്ങളിപ്പോഴും വെറും ചെറുപ്പക്കാരിയല്ലിയോ?”
“എങ്ങനൊണ്ടെടാ തേങ്ങാക്കച്ചോടമൊക്കെ? വെലയൊക്കെ കൊറവാന്നു കേക്കുന്നു….?”
“ഒന്നും പറയണ്ടെന്റെ പെങ്ങളേ. ആദ്യമായിട്ടാ ഇങ്ങനെ തേങ്ങായ്ക്കു വെലയില്ലാത്തൊരു കാലം. അന്യരാജ്യത്തുനിന്നു പാമോയിലും കുന്തോമൊക്കെ എറക്കുമതി ചെയ്ത് ഇവിടെ മന്ത്രിമാരു കമ്മീഷന് മേടിക്കുവല്ലിയോ. പിന്നെങ്ങനാ തേങ്ങായ്ക്കു വെല കേറുന്നേ?”
“ഓ മന്ത്രിമാര്‍! ഈ ഭരണക്കാരു കനിഞ്ഞാരുന്നേല് എനിക്കിപ്പോ പെന്ഷന് ശരിയാകത്തില്ലാരുന്നോ. വയസ് അമ്പത്താറായി. ആ കാശൊന്നു കിട്ടിത്തൊടങ്ങിയാരുന്നേല് പശുവിനെ നോക്കാനും പുല്ലു ചെത്താനും പോകാതെ ഒന്നു നടു നിവര്ത്താരുന്നു. ഇനിയിപ്പോ എന്നു കിട്ടാനാണാവോ എന്റെ ഈശോയേ, എന്റെ വായി മണ്ണിടുമ്പഴോ….”
ജോണി ഉള്ളിലേക്കു നോക്കി വിളിച്ചു:
“സൂസനേ…, ഞാനെറങ്ങുവാ. നിന്നെ ഒന്നു കണ്ടേച്ചു പോകാനാ വന്നത്.”
അവള് പുറത്തേക്കിറങ്ങിവന്ന് റെയ്ച്ചലിന്റെ കൈയില്‍നിന്നു കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ കൊടുത്തിട്ടു റെയ്ച്ചല്‍ പറഞ്ഞു:
“രാവിലെ വാങ്ങിച്ചു വച്ച മീന്‍ ഇരുന്നു പഴുത്തു പോകും. ഞാനതൊന്നും വെട്ടിയെടുക്കട്ടെ. നീ ഇരിക്കെടാ. ചൊറുണ്ടേച്ചു പോയാ മതി.”
“അല്ല പെങ്ങളേ, തേങ്ങാ ഒണക്കാനിട്ടേച്ചാ എറങ്ങിയത്. ചെന്നതൊക്കെയൊന്നു തിരിച്ചും മറിച്ചും വയ്ക്കണം.”
“അച്ചായനിപ്പഴും കുടിക്കുവോ…?”
സൂസന്റെ ചോദ്യം കേട്ടു ജോണി ഒന്നു പരുങ്ങി. എങ്കിലും പറഞ്ഞു:
“ഹേയ്… ഞാനതൊക്കെ എന്നേ നിര്‍ത്തി. ഈ മായം ചേര്‍ത്ത സാധനമൊക്കെ ആര്‍ക്കു വേണം. വിശ്വസിക്കാന്‍ മേലെന്നേ.”
“അതു നേരാടീ മോളെ, അവനിപ്പോ നാട്ടിലെ കള്ളൊന്നും കുടിക്കത്തില്ല. വെല കൂടിയ ഫോറനാ പ്രിയം. എടാ, ഒരു പങ്കൊച്ചാ വളര്‍ന്നു വരുന്നത്, അതു മറക്കണ്ടാ നീ.”
റെയ്ച്ചലിന്റെ മുന്നറിയിപ്പ്.
“അങ്ങനൊരു പേടി ഏതായാലും എനിക്കില്ല. സൂസന് പറഞ്ഞിട്ടല്ലേ അവളെ നഴ്സിങ്ങിനു വിട്ടേക്കുന്നത്. ഈ നാട്ടിലെ എത്രയോ പെമ്പിള്ളാരെ പഠിപ്പിക്കാനും കെട്ടിച്ചു വിടാന്‍ അവള് സഹായിച്ചിരിക്കുന്നു. പിന്നെ എന്റെ മോടെ കാര്യത്തില്‍ ഞാനെന്തിനാ പേടിക്കുന്നേ?”
“നിങ്ങളിനി അതു പറഞ്ഞു വഴക്കടിക്കണ്ടാ. അവള് പഠിച്ചു മിടുക്കിയാകട്ടെ. ഞാന്‍ കൊണ്ടുപൊയ്ക്കോളാം ലണ്ടനിലേക്ക്.”
ആങ്ങളയുടെയും പെങ്ങളുടെയും തര്‍ക്കത്തില്‍ സൂസന് ഇടപെട്ടു.
കുടുംബത്തിലും ബന്ധുക്കള്ക്കിടയും ഗള്‍ഫുകാരും അമേരിക്കക്കാരുമൊക്കെ ഏറെയാണ്. പക്ഷേ, ആര്‍ക്കെങ്കിലും വല്ല ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ സൂസന് മാത്രമേ ഉണ്ടാകാറുള്ളൂ. കുടുംബത്തില്‍ മറ്റാരെക്കാളും സൂസനിഷ്ടം ജോണിയോടാണ്. മദ്യപിക്കുമെങ്കിലും മനസാക്ഷിയും സ്നേഹവുമുണ്ട്. പണത്തിനു മാത്രമേ കുറവുള്ളൂ.
“അപ്പോ, കള്ളു കുടിക്കില്ലെന്നു പണ്ട് വല്യപ്പച്ചനു മുന്നില്‍ സത്യം ചെയ്തത് അച്ചായന് മറന്നോ? ഞാനും സാക്ഷിയാണേ.”
സൂസന് വീണ്ടും പറഞ്ഞു.
“എടീ കൊച്ചേ, നീ അങ്ങനെ പറയരുത്. കള്ളു കുടിക്കത്തില്ലെന്നു ഞാന്‍ സത്യം ചെയ്തിട്ടേയില്ല. കള്ളു കുടിച്ചു വഴക്കൊണ്ടാക്കത്തില്ലെന്നേ സത്യം ചെയ്തിട്ടൊള്ളൂ. നീ ഈ നാട്ടില്‍ ആരോടു വേണേ ചോദിച്ചു നോക്ക്, എന്ന ഏതെങ്കിലും ബാറിലോ ഷാപ്പിലോ കാണാറൊണ്ടോന്ന്. സിവില്‍ സപ്ലൈസീന്നു മേടിച്ചു വീട്ടീക്കൊണ്ടുവച്ച് സമാധാനമായി കുടിക്കും. എന്നിട്ടും സുഖമായി കെടന്നൊറങ്ങും. അത്രേയൊള്ളൂ.”
“എന്നാലും ഇതൊന്നും നിര്‍ത്തിക്കൂടേ. പാവം അമ്മായിയെ സമ്മതിക്കണം.”
“എന്റെ മോളേ, ഞാനങ്ങനെ കുടിക്കാറൊന്നുമില്ല. ഇതിപ്പോ നല്ല ശരീരവേദനയൊണ്ട്. കുറേക്കാലം കൂടീട്ടല്ലേ ഇന്നലെ ദേഹമൊക്കെ ഒന്നെളകിയത്. അതിന്റെയാ. അതിനു പറ്റിയ നല്ലൊന്താരം മരുന്നാ ഇത്. അത്രേയൊള്ളേന്നേ. എന്നാ ഇനി നിക്കുന്നില്ല ഞാമ്പോട്ടെ.”
ജോണി പെട്ടെന്നിറങ്ങി തിരിഞ്ഞു നടന്നു. വഴിയില്‍ വാസുപിള്ളയെ കണ്ടു. അയാളെയും തോളില്‍ കൈയിട്ടു തിരിച്ചു വിളിച്ചുകൊണ്ടു പോകുന്നതു കണ്ടപ്പോള്‍ സൂസനും റെയ്ച്ചല്‍ പരസ്പരം നോക്കി ചിരിച്ചു.
Latest News:
ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉൽഘാടനം ജനുവരി 23 ന് സി പി എം നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്ത...സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ...
കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട്ട ദുഃഖങ്ങളിൽ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയു...കോവിഡ് പോസിറ്റിവ് ആകുന്നവർക്ക് അഞ്ഞൂറ് പൗണ്ട് വീതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പോസിറ്റിവ് ആകുന്നവർക്ക് £500 പൗണ്ട് വീതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ആ...തൃശൂരിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
തൃശൂർ കൊരട്ടിയിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേ...സ്റ്റോക്സും ആർച്ചറും തിരികെ എത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്...കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ട...തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍
പശ്ചിമബംഗാളിലെ തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ട് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടയി...കളമശേരി നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. എല്‍ഡിഎഫ് സ്ഥ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉൽഘാടനം ജനുവരി 23 ന് സി പി എം നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും, റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യാഥിതി . വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് യുകെയിലെ പ്രവർത്തകർ സജ്ജരാകുന്നു. ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കാനുള്ള എൽഡിഎഫ് ക്യാമ്പയിൻ കമ്മിറ്റിയുടെ ഉദ്ഘാടനം ജനുവരി 23 ശനിയാഴ്ച 2:30 PM (GMT)ന് (ഇൻഡ്യൻ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവർത്തകർ പങ്കെടുക്കുന്ന കൺവെൻഷനിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദൻമാസ്റ്റർ ഉൽഘാടനംനിർവഹിക്കും. യോഗത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ MLA, AIC സെക്രട്ടറി സ.ഹർസെവ് ബെയ്ൻസ് എന്നിവരും പങ്കെടുത്ത്
- തൃശൂരിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു തൃശൂർ കൊരട്ടിയിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കിയായിരുന്നു ക്രമീകരിച്ചത്. അഗ്നിശമനസേന എത്തി വാതകച്ചോർച്ച ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്
- സ്റ്റോക്സും ആർച്ചറും തിരികെ എത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ ടീമിൽ മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേൺസും ടീമിൽ തിരികെ എത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്ന സാം കറൻ, ജോണി ബെയർസ്റ്റോ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. പാകിസ്താനെതിരായ പരമ്പരക്കിടെ പരുക്കേറ്റ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യക്കെതിരെയും കളിക്കില്ല. പരുക്ക് മാറുന്നതിനനുസരിച്ച്
- കടയ്ക്കാവൂർ പോക്സോ കേസ്; കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മർദ്ദത്താലാണ് കുട്ടി മൊഴി നൽകിയതെന്നുമാണ് അമ്മയുടെ വാദം. തിരുവനന്തപുരം പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. അതേ സമയം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകൾ നൽകിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്
- തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ട് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഇരുവരും ഒരു വേദി പങ്കിടുക. 23ന് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഒരു ദിവസത്തേക്കാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വൈകിട്ട് മൂന്നു മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്ന മോഡി 8.40ന് ഡല്‍ഹയിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ

സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ – മാഗസിൻ ജനുവരി ലക്കം പുറത്തിറങ്ങി….. /
സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ – മാഗസിൻ ജനുവരി ലക്കം പുറത്തിറങ്ങി…..
കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട്ട ദുഃഖങ്ങളിൽ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും വേർപാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകൾക്ക് മുന്നിൽ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ – മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.മലയാളത്തിന് ആർദ്രസാന്ദ്രമായ കവിതകൾ നൽകി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി മാത്രമായിരുന്നില്ല സുഗതകുമാരി. അഴിമതിക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിരെയും സ്ത്രീ പീഡനത്തിനെതിരെയും നിരന്തരം തൂലിക ചലിപ്പിച്ച എഴുത്തുകാരി കൂടി ആയിരുന്നു സുഗതകുമാരി ടീച്ചർ എന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് അഭിപ്രായപ്പെട്ടു. കവിതകൾ ചൊല്ലി

വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും….നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം….. ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ്; മുഖ്യപ്രഭാഷണം: സംഗമേശ്വരന് അയ്യര്‍ (യു.എസ്.എ)….. /
വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും….നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം….. ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ്; മുഖ്യപ്രഭാഷണം: സംഗമേശ്വരന് അയ്യര്‍ (യു.എസ്.എ)…..
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വാട്ട്സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം

കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ…. /
കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ….
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു. പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികൾക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണിവിടെ. നാട്യമയൂരം – മരിയ രാജു നൃത്ത

യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും…… /
യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും……
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യു.കെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരുന്നത് വീണ്ടും പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന ലണ്ടൻ – കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. വന്ദേഭാരത് മിഷൻ ഫേസ് 9-ന്റ ഭാഗമായി ജനുവരി 26, 28, 30 ദിവസങ്ങളിൽ കൊച്ചിയിലേയ്ക്ക് ലണ്ടനിൽ

യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം………. /
യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം……….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു കെ മലയാളികൾ. വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാസ സർവ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ

click on malayalam character to switch languages