1 GBP = 104.17

പ്രമുഖ മോഹന വീണ വിദഗ്ധന്‍ പോളി വര്‍ഗീസ് പങ്കെടുക്കുന്ന മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കട്ടന്‍കാപ്പിയും കവിതയും’ ഇന്ന്….

പ്രമുഖ മോഹന വീണ വിദഗ്ധന്‍ പോളി വര്‍ഗീസ് പങ്കെടുക്കുന്ന മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കട്ടന്‍കാപ്പിയും കവിതയും’ ഇന്ന്….

മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കട്ടന്‍കാപ്പിയും കവിതയില്‍ മോഹനവീണ വിദഗ്ധന്‍ പോളി വര്‍ഗീസ് പങ്കെടുക്കും. ലണ്ടനിലെ മനോര്‍ പാര്‍ക്കിലെ കേരളം ഹൌസില്‍ ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് പ്രമുഖ മോഹന വീണ വിദഗ്ധനായ പോളി വര്‍ഗീസിന്റെ അവിസ്മരണീയ പ്രകടനം അരങ്ങേറുന്നത്.

ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ഈ അപൂര്‍വ്വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍. പൊള്ളത്തരങ്ങളുടെ ലോകത്ത് വിനയമാണ് കലാകാരനെ ജനങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്ന ശ്രീ പോളി വര്‍ഗീസ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ നാലാമനാണ്.മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന്‍ മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്‌കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ ചേര്‍ത്തുവെയ്ക്കാനുണ്ട് പോളി വര്‍ഗീസ് എന്ന പേരിനൊപ്പം.

ഈ അപൂര്‍വ്വ പ്രതിഭയുടെ സംവദിക്കാനും അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രകടനമാ ആസ്വദിക്കുവാനും ഏവരെയും മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെ ഓഗസ്റ്റ് 20 നു നടക്കുന്ന കട്ടന്‍കാപ്പിയും കവിതയും സീരീസിലേക്ക് സ്വാഗതം ചെയ്യുന്നു.

വിലാസം:

Kerala House, Manor park, London E12 5AD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more