1 GBP = 104.27
breaking news

ലണ്ടൻ മാനോർ പാർക്കിലെ കേരളാ ഹൗസിൽ മീശയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു തുറന്ന സംവാദം ജൂലൈ 28 ശനിയാഴ്ച

ലണ്ടൻ മാനോർ പാർക്കിലെ കേരളാ ഹൗസിൽ മീശയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു തുറന്ന സംവാദം ജൂലൈ 28 ശനിയാഴ്ച

മുരളീ മുകുന്ദൻ

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തിൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന തുറന്ന ചർച്ചയിലേക്ക് ഏവർക്കും സ്വാഗതം.

ഈ വാരാന്ത്യത്തിൽ 2018 ജൂലായ് 28ന്  ശനിയാഴ്ച, ലണ്ടനിൽ മാനർപാർക്കിലുള്ള കേരള ഹൗസിൽ
വൈകീട്ട് 6 .30 മുതൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ, ആണത്വത്തിന്റെ വടിച്ചുമാറ്റിയ മീശയെ കുറിച്ചാണ്‌ ഇത്തവണ  കട്ടൻ കാപ്പിയും കവിതയും  കൂട്ടായ്മ ചർച്ച ചെയ്യുന്നത്‌ . ഒപ്പം  സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ നടമാറിക്കൊണ്ടിരിക്കുന്ന പക്ഷം ചേർന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകൾക്കിടവരുന്ന ആവിഷ്കാരങ്ങളും ചർച്ച ചെയ്യുന്നു.

എന്താണ് മലയാളി  ജനതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? രാഷ്ട്രീയ മത തീവ്രവാദ സംഗതികളാൽ അടിമപ്പെട്ട് ചുമ്മാ ജീവിച്ചു മരിക്കുന്ന ഒരു ജനതയായി മാറികൊണ്ടിരിക്കുകയാണോ നമ്മൾ..?

മീശ എന്ന സാഹിത്യ സൃഷ്ടിയുടെ ഉടയോൻ ഹരീഷും, മീൻ വിൽക്കുന്ന വിദ്യാർത്ഥിനി ഹനാനും ,
തീവ്രവാദ കരങ്ങളാൽ വധിക്കപ്പെട്ട അഭിമന്യുവുമൊക്കെ അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം എത്രയൊ ഉദാഹരണങ്ങൾ നിത്യ സംഭങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു കേഴുന്ന നാടായി കൊണ്ടിരിക്കുന്നു നമ്മുടെ ദേശം  എന്താണിതിനൊക്കെ  കാരണങ്ങൾ…? തീർച്ചയായും ഇതിനൊക്കെ പരിഹാരങ്ങൾ നിർദ്ദേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്…

നിങ്ങളുടെ മീശ ഏതാണ് ….?
എഴുത്തുകാരനെ വിറപ്പിക്കുന്ന മീശ …!
മത വിശ്വാസങ്ങളെ മാനിക്കുന്ന മീശ …!
പുരുഷാധിപത്യത്തിന്റെ ചിഹ്നമായി മാറുന്ന മീശ….!
സ്ത്രീ വിമോചനത്തെ ആവേശം കൊള്ളിക്കുന്ന മീശ…!
കക്ഷി രാഷ്ട്രീയത്തിന്റെ കുരുക്കിൽ പെട്ടുഴറുന്ന മീശ…!
മത യാഥാസ്ഥിതിക ബോധത്തിന്റെ വേരിളക്കുന്ന മീശ …!
പരമമായ സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ആകുന്ന മീശ… !
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറുന്ന മീശ…!

അവിശ്വാസികളെ അധിക്ഷേപിക്കുമ്പോൾ സമൂഹത്തിൽ ഉരുൾ പൊട്ടലുണ്ടാകുന്നില്ല. പിന്നെ എന്താണ് അബദ്ധജഡിലമായ വിശ്വാസ പ്രമാണങ്ങൾ വിമർശിക്കപ്പെടുമ്പോൾ മാത്രം കാലവർഷ ക്കെടുതികൾ ഉണ്ടാകുന്നത്? മതങ്ങളെ തള്ളിപ്പറയുന്ന രാഷ്ട്രീയ കക്ഷികൾ മത പ്രീണനം പുറം വാതിലിലൂടെ തകൃതിയിൽ നടത്തുന്നുവോ…? മത നിരപേക്ഷത വെറും ഏട്ടിലെ പശുവായി മാറുന്നുവോ..?

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തിൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന എഴുപത്തിനാലാം പരിപാടിയായ ഈ തുറന്ന ചർച്ചയിലേക്ക് ഏവർക്കും സ്വാഗതം.
ഈ വാരാന്ത്യത്തിൽ 2018 ജൂലായ് 28 -ന്  ശനിയാഴ്ച ലണ്ടൻ മാനർപാർക്കിലുള്ള കേരളഹൗസിൽ  വൈകിട്ട് 6.30 നു എത്തിച്ചേരുക.

Venue  Address
Kerala  house ,
617, Romford Road, London E12 5AD .
at 6.30 pm .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more