1 GBP = 103.92
breaking news

കായംകുളം കട്ടച്ചിറപ്പളിയിൽ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കായംകുളം കട്ടച്ചിറപ്പളിയിൽ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കായംകുളം: കട്ടച്ചിറപ്പള്ളിയിൽ അവകാശ തർക്കം. ഒാർത്തഡോക്​സ്​- യാക്കോബായ വിഭാഗങ്ങൾ തമ്മിലാണ്​ തർക്കം നടക്കുന്നത്​. യാക്കോബായ വിഭാഗം പ്രാർഥന നടത്തുന്നതിനിടെ ഒാർത്തഡോക്​സ്​ വിഭാഗം പള്ളിയിലേക്ക്​ പ്രതിഷേധ മാർച്ച്​ നടത്തി. 250 ഒാളം വരുന്ന പ്രതിഷേധക്കാരെ പൊലീസ്​ പള്ളിയുടെ 150 മീറ്റർ അകലെ കായംകുളം- പുനലൂർ റോഡിൽ തടഞ്ഞുവെച്ചിരിക്കുകയാണ്​.  പ്രദേശത്ത്​ സംഘർഷ സാധ്യത മുന്നിൽ കണ്ട്​ പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചു.  എന്നാൽ നിരോധനാജ്​ഞ അംഗീകരിക്കില്ലെന്ന നിലപാടിലാണ്​ ഒാർത്തഡോക്​സ്​ വിഭാഗം.

നേരത്തെ യാ​േക്കാബായ വിഭാഗം കൈവശം വെച്ചിരുന്ന പള്ളിയിൽ ഒാർത്തഡോക്​സ്​ വിഭാഗം അവകാശമുന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച്​ കേസ്​ നടക്കുകയും ഒാർത്തഡോക്​സിന്​ അനുകൂലമായി സുപ്രീം കോടതിയിൽ നിന്ന്​ വിധി വരികയും ​െചയ്​തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more