1 GBP = 104.12

കട്ടച്ചിറ പള്ളിത്തര്‍ക്കം; ചര്‍ച്ചയില്‍ തീരുമാനമായില്ല, നിരോധനാജ്ഞ തുടരും

കട്ടച്ചിറ പള്ളിത്തര്‍ക്കം; ചര്‍ച്ചയില്‍ തീരുമാനമായില്ല, നിരോധനാജ്ഞ തുടരും

കായംകുളം കട്ടച്ചിറ സെന്റമേരീസ് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ എ.ജി.യുടെ നിയമോപദേശം തേടി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പള്ളിക്ക് പോലിസ് സംരക്ഷണം തുടരാനും തീരുമാനമായി. നിരോധനാജ്ഞ 14 ദിവസത്തേക്ക് തുടരും.

പള്ളിയുടെ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്സ്- യാക്കോബായ സഭ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കോടതി വിധിയിലുടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം അനുകൂല വിധി സമ്പാദിച്ചത്. എന്നാല്‍ ഈ തിരുമാനം യാക്കോബായ വിഭാഗം അംഗീകരിക്കാതെ വന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. വിധി നടപ്പാക്കുവാന്‍ ഇരു വിഭാഗങ്ങളും സഹകരിക്കണമെന്ന നിര്‍ദ്ദേശമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. തീരുമാനം അംഗീകരിക്കാതെ യാക്കോബായ വിഭാഗം ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോയി.

എ.ജി.യില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കുവാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതുവരെ പള്ളിക്ക് പോലിസ് സംരക്ഷണവും, സ്ഥലത്ത് നിരോധനാജ്ഞയും തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more