1 GBP = 104.01

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നേരത്തെ ജയരാജന്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ചാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സിബിഐയ്ക്ക് യുഎപിഎ ചുമത്താന്‍ അധികാരമില്ലെന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഏജന്‍സികള്‍ക്ക് യുഎപിഎ ചുമത്താന്‍ ആകില്ലെന്നുമായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

വധക്കേസില്‍ സര്‍ക്കാരിനെ കോടതി അന്ന് നിശിതമായി വിമര്‍ശിച്ചിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more