1 GBP = 103.33

കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻനമ്പൂതിരിക്ക് അന്ത്യാഞ്ജലി

കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻനമ്പൂതിരിക്ക് അന്ത്യാഞ്ജലി

ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം, എന്നിവ വൃത്താനുവൃത്തം തര്‍ജമ ചെയ്തു ശ്രദ്ധേയനായിരുന്നു. ചുവന്ന താടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം രാസക്രീഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്.

കഥകളിയിലെ പ്രസിദ്ധ താടി വേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(82)തിങ്കളാഴ്ച രാത്രി അന്തരിച്ചു. തിരുവനന്തപുരം പൂജപ്പുര ചാടിയറ നെല്ലിയോട് മനയില്‍ ആയിരുന്നു താമസം. ഒരുമാസമായി അര്‍ബുദബാധിതനായിരുന്നു.

കഥകളിയില്‍ കരിവേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനന്‍, ബാലി, നരസിംഹം, കാട്ടാളന്‍, നക്രതുണ്ഡി ഹനുമാന്‍ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കില്‍ നാരദന്‍, കുചേലന്‍ സന്താനഗോപാലത്തിലെ ബ്രാഹ്‌മണന്‍ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു.

ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം, എന്നിവ വൃത്താനുവൃത്തം തര്‍ജമ ചെയ്തു ശ്രദ്ധേയനായിരുന്നു. ചുവന്ന താടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം രാസക്രീഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. കുചേലവൃത്തം കഥയിലെ കുചേലന്റെ വേഷവും ഭാഗവതം കഥയിലെ ആശാരി വേഷവും ഏറെ പ്രസിദ്ധമായിരുന്നു. കഥകളിയില്‍ നിണമണിച്ചില്‍ ആടുന്നതും സവിശേഷമായി ചെയ്തിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമേ തന്ത്രം, വേദം എന്നിവ അഭ്യസിച്ചു.പതിനേഴാം വയസ്സില്‍ അദ്ദേഹം കോട്ടയ്ക്കല്‍ പി.എസ്. വി നാട്യ സംഘത്തില്‍ വാഴേങ്കട കുഞ്ചുനായരുടെ കീഴിലാണ് കഥകളി അഭ്യാസം തുടങ്ങിയത്. കലാമണ്ഡലത്തിലും പഠിച്ചു. രണ്ടുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തി. കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. എഫ്.എ.സി. ടി സംഘത്തില്‍ വിവിധ വിദേശരാജ്യങ്ങളില്‍ 35 തവണ പര്യടനം നടത്തി. 75 മുതല്‍ 95 വരെ അട്ടക്കുളങ്ങര സെന്റര്‍ ഹൈസ്‌കൂളിലും ജവഹര്‍ ബാലഭവനിലും കഥകളി അധ്യാപകനായിരുന്നു.

1999-ല്‍ കലാമണ്ഡലം പുരസ്‌കാരം, 2000-ല്‍ മികച്ച കഥകളി നടനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം,2001-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം,2014- ല്‍ കേരള സര്‍ക്കാരിന്റെ മികച്ച കഥകളി നടനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

എറണാകുളം ചേരാനല്ലൂര്‍ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരി, പാര്‍വ്വതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ശ്രീമതി അന്തര്‍ജനം മക്കള്‍ കഥകളി കലാകാരന്മാരായ മായ ( അധ്യാപിക ഇരിഞ്ഞാലക്കുട വിഷ്ണു. മരുമക്കള്‍: ദിവാകരന്‍( മുണ്ടൂര്‍ പേരാമംഗലം അധ്യാപകന്‍) ശ്രീദേവി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ മലപ്പുറം വണ്ടൂരില്‍ നെല്ലിയോട് മനയില്‍ എത്തിക്കും. ശവസംസ്‌കാരം വൈകീട്ട് നാലിന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more