1 GBP = 103.12

കശ്മീര്‍ ഇപ്പോഴും കത്തുന്നവിഷയം തന്നെയെന്ന് ഉര്‍ദുഗാന്‍ ഐക്യരാഷ്ടസഭയില്‍; ആഭ്യന്തര കാര്യങ്ങളിലെ ഇടപെടല്‍ അനുചിതമെന്ന് ഇന്ത്യ

കശ്മീര്‍ ഇപ്പോഴും കത്തുന്നവിഷയം തന്നെയെന്ന് ഉര്‍ദുഗാന്‍ ഐക്യരാഷ്ടസഭയില്‍; ആഭ്യന്തര കാര്യങ്ങളിലെ ഇടപെടല്‍ അനുചിതമെന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്്‌നം പരിഹരിക്കണമെന്നും കശ്മീര്‍ ഇപ്പോഴും പൊള്ളുന്ന വിഷയം തന്നെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കശ്മീരിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത് ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വളരെ അത്യാവശ്യമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇന്ത്യയുടെ പേരെടുത്തുപറയാതെയാണ് അദ്ദേഹം കശ്മീരിനെക്കുറിച്ച് സംസാരിച്ചത്.

എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കപ്പെട്ടത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലേക്കുള്ള തുര്‍ക്കിയുടെ ഇടപെടല്‍ അനുചിതമാണെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാന്‍ തുര്‍ക്കി ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞവര്‍ഷം നടന്ന യുഎന്‍ ഉന്നതസമിതി യോഗത്തിലും ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് കഴിഞ്ഞ വര്‍ഷം സഭയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളും ഇന്ത്യ പരിമിതപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more