1 GBP = 103.87

മുഖ്യമന്ത്രി മെഹബൂബ മുഫ്​തി രാജി​െവച്ചതോടെ അരക്ഷിതാവസ്​ഥയിലായ ജമ്മു കശ്​മീരിൽ ഗവർണർ ഭ​ര​ണ​ം

മുഖ്യമന്ത്രി മെഹബൂബ മുഫ്​തി രാജി​െവച്ചതോടെ അരക്ഷിതാവസ്​ഥയിലായ ജമ്മു കശ്​മീരിൽ ഗവർണർ ഭ​ര​ണ​ം

ന്യൂഡൽഹി: മുഖ്യമന്ത്രി മെഹബൂബ മുഫ്​തി രാജി​െവച്ചതോടെ അരക്ഷിതാവസ്​ഥയിലായ ജമ്മു കശ്​മീരിൽ ഗവർണർ ഭ​ര​ണ​ം നിലവിൽ വന്നു. പി.ഡി.പി – ബി.ജെ.പി സഖ്യം തകർന്നതിനെ തുടർന്ന്​ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി രാജി വെച്ചതോടെ ഗവർണർ ഭരണത്തിന്​ അനുമതി ആവശ്യപ്പെട്ട്​ സം​സ്​​ഥാ​ന ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ.​വോ​റ കഴിഞ്ഞ ദിവസം രാ​ഷ്​​ട്ര​പ​തി​ രാംനാഥ്​ കോവിന്ദിന്​ ശിപാർശ നൽകിയിരുന്നു. ശിപാർശ അംഗീകരിച്ച രാഷ്​ട്രപതി ഗവർണർ ഭരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും അറിയിച്ചു.

2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ ജ​ന​വി​ധി ഉ​ണ്ടാ​യി​ല്ലെ​ന്നി​രി​ക്കേ, ബ​ദ​ൽ മ​​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സും കോ​ൺ​​ഗ്ര​സും ത​ള്ളിയതോടെയാണ്​ ഗവർണർ ഭരണത്തിന്​ വഴിയൊരുങ്ങിയത്​.  മ​റ്റാ​രു​ടെ​യും പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ മ​ഹ്​​​ബൂ​ബ മു​ഫ്​​തി​യും വ്യ​ക്​​ത​മാ​ക്കിയിരുന്നു. 1977നു ശേഷം എട്ടാം തവണയാണ്​ സംസ്​ഥാനത്ത്​ ഗവർണർ ഭരണം നിലവിൽ വരുന്നത്​.

സഖ്യം തകരുമെന്നതിൻറ സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും തകർച്ച മെഹ്ബൂബ മുഫ്​തിയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്​. ബി.ജെ.പി പിന്തുണ പിൻവിലിക്കുന്നതായി അറിയിച്ച ഉടൻ മുഫ്​തി ഗവർണർക്ക്​ രാജിക്കത്ത്​ നൽകുകയായിരുന്നു. കശ്​മീരിനെ ശത്രുരാജ്യമായി കണ്ട്​ പെരുമാറാനല്ല, ജനതക്ക്​ ആശ്വാസമാകാനാണ്​ തങ്ങൾക്ക്​ താത്​പര്യപ്പെടുന്നതെന്നും മുഫ്​തി മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

ജമ്മുകശ്​മീർ ശത്രു രാജ്യമല്ല. ഇവിടെ കൈയ്യൂക്കി​​​​​​​​െൻറ നയം നടപ്പാക്കാനാവില്ല. റമദാൻ മാസത്തിലെ വെടി നിർത്തലിലൂടെ താഴ്​വരയിൽ സമാധാനം തിരിച്ചെത്തിയിരുന്നു. പി.ഡി.പി പ്രവർത്തകർ ഒരുപാട്​ അനുഭവിച്ചു. എങ്കിലും അവർ പിന്തുണയുമായി കൂടെ നിന്നു. ചെയ്യാവുന്നതൊക്കെ തങ്ങൾ ചെയ്​തിട്ടുണ്ട്​​. കേസുകൾ പിൻവലിക്കുകയും വെടി നിർത്തൽ ഉറപ്പു വരുത്തുകയും ചെയ്​തു. തങ്ങളുടെ ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും അവർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more