1 GBP = 103.87

കാശ്മീരിൽ തുടർച്ചയായ നാലാം ദിവസവും ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു

കാശ്മീരിൽ തുടർച്ചയായ നാലാം ദിവസവും ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിനത്തിലും ഭീകരാക്രമണം തുടരുന്നു. കരന്‍ നഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിനവും ശക്തമായി തുടരുകയാണ്. സി.ആര്‍.പി.എഫിന്റെ 23 ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമാണ് ഏറ്റുമുട്ടല്‍. ഇന്നലെ രാത്രിയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ തോയിബ ഏറ്റെടുത്തു.

ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ സി.ആര്‍.പി.എഫ് ആസ്ഥാനത്തേക്ക് കടന്നുകയറിയ രണ്ട് ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്. എ.കെ-47 തോക്കുകളുമായി എത്തിയ ഭീകരര്‍ വെടിവയ്പ് നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ ഗോലെ മാര്‍ക്കറ്റിലേക്ക് കടന്നു. ഗോലെ മാര്‍ക്കറ്റിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഗോലെ മാര്‍ക്കറ്റില്‍ നിന്നും വന്‍ സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കാമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. സുഞ്ജ്വാനിലെ സൈനിക ക്യാംപിനു നേര്‍ക്ക് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ആറ് സൈനികരും ഒരു സൈനികരെ പിതാവും കൊല്ലപ്പെട്ടിരുന്നു. നാല് ഭീകരരെയും ഇവിടെ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കരണ്‍ നഗറില്‍ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പാകിസ്താനി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ നവീത് ജാത് എന്ന അബു ഹന്‍സുല്ല പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട എസ്.എം.എച്ച്.എസ് ആശുപത്രിക്ക് 300 മീറ്റര്‍ അകലെയാണ് ഗോലെ മാര്‍ക്കറ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more