1 GBP = 103.69

കശ്​മീരിൽ വീണ്ടും പാക്​ വെടി​െവപ്പ്​; നാല്​ ബി.എസ്​.എഫ്​ ജവാൻമാർ ​െകാല്ലപ്പെട്ടു.

കശ്​മീരിൽ വീണ്ടും പാക്​ വെടി​െവപ്പ്​; നാല്​ ബി.എസ്​.എഫ്​ ജവാൻമാർ ​െകാല്ലപ്പെട്ടു.

സാംബ: കശ്​മീരിലെ സാംബയിൽ ചാംബ്ലിയൽ മേഖലയിൽ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ നാലു ബി.എസ്​.എഫ്​ ജവാൻമാർ കൊല്ല​െപ്പട്ടു. മൂന്നു പേർക്ക്​ പരിക്കേറ്റു.

മരിച്ചവരിൽ ഒരാൾ അസിസ്​റ്റൻറ്​ കമാൻഡൻറും ഒരാൾ സബ്​ ഇൻസ്​െപക്​ടറുമാണ്​. ​ ഇന്ന്​ പുലർച്ചെയാണ്​ സംഭവം. വെടിവെപ്പി​െന തുടർന്ന്​ ഇന്ത്യ തിരിച്ചടിക്കുന്നതിനിടെ നടന്ന പാക്​ ​ഷെല്ലാക്രമണത്തിലാണ്​ ഇരുവരും കൊല്ലപ്പെട്ടത്​. ഏറ്റു മുട്ടൽ തുടരുകയാണ്​

മെയിൽ ഇന്ത്യയു​െടയും പാകിസ്​താ​​െൻറയും ഡയറക്​ടർ ജനറൽ ഒാഫ്​ മിലിട്ടറി ഒാപ്പറേഷൻസ്​ നടത്തിയ ചർച്ചയിൽ ഇരു വിഭാഗങ്ങളും 2003 ലെ വെടി​നിർത്തൽ കരാർ ലംഘിക്കി​െല്ലന്ന്​ ഉറപ്പു പറഞ്ഞിരുന്നു. അതിനു ശേഷമാണ്​ പാക്​ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്​. ഇരു മേധാവികളും നിലവിലെ സ്​ഥിതി നിരീക്ഷിച്ചു വരികയാണെന്ന്​ അധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more