1 GBP = 104.21

കാശ‌്‌മീരിൽ വീണ്ടും വെടിവയ്‌പ്, മൂന്ന് ഭീകരരെ വധിച്ചു

കാശ‌്‌മീരിൽ വീണ്ടും വെടിവയ്‌പ്, മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ മാച്ചിൽ മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും വെടിവയ്‌പ്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമത്തെയാണ് സൈന്യം പരാജയപ്പെടുത്തിയത്.
അതേസമയം, കാശ്‌മീരിലെ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്‌റ്റിനും പൊലീസ്‌ സ്‌റ്റേഷനും നേരെയും ഇന്നലെ തീവ്രവാദി ആക്രമണമുണ്ടായി. ഗ്രനേഡുകൾ വലിച്ചെറിഞ്ഞ തീവ്രവാദികൾ, ക്യാംപിലേക്ക് തുരുതുരെ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈന്യം ഉടൻ ശക്തമായ തിരിച്ചടി നൽകി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more