1 GBP = 103.87

കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നത് ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നത് ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

കാസര്‍കോട് ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളെന്ന് സൂചന. അബൂബക്കര്‍ സിദ്ദീഖിനെ കൊന്നത് രക്തം പുറത്ത് വരാതെ ആളെ കൊല്ലുന്ന പ്രത്യേക രീതിയിലാണ്.

കാസര്‍കോട് ഉപ്പള സോങ്കാലിലെ റോഡില്‍ സുഹൃത്തുക്കളോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അബൂബക്കര്‍ സിദ്ദീഖിനെ ബൈക്കിലെത്തിയ പ്രതികള്‍ കുത്തിയത്. ബൈക്കില്‍ നിന്നും ഇറങ്ങിയ അശ്വത്ത് തന്റെ അരയില്‍ തിരുകിയിരുന്ന കത്തിയെടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടും അമിത രക്തസ്രാവം ഉണ്ടായില്ല. കുത്തേറ്റ് വീണ റോഡിലും രക്തക്കറ കുറവായിരുന്നു. അഗ്രം വളഞ്ഞ പ്രത്യേക രീതിയിലുള്ള ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഒറ്റ കുത്തില്‍ തന്നെ പുറത്തേക്ക് ചാടിയ കുടല്‍മാല മുറിവില്‍ പറ്റിപ്പിടിച്ചത് കാരണമാണ് രക്തം പുറത്തേക്ക് തെറിക്കാതിരുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രത്യേക രീതിയില്‍ പരിശീലനം ലഭിച്ച കൊലയാളികളാണ് ഇത്തരത്തില്‍ കൊല നടത്താറുള്ളതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അശ്വത്തിനെതിരെ നിലവില്‍ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. വധശ്രമത്തിനും മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് നേരത്തെ കേസെടുത്തത്. ബി.ജെ.പിയുടെ മഞ്ചേശ്വരം മണ്ഡലത്തിലുള്ള ക്രിമിനല്‍ സംഘത്തിലെ മുഖ്യ കണ്ണിയാണ് അശ്വത്ത് എന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more