1 GBP =
breaking news

തനിക്ക് വേണ്ടി വാദിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

തനിക്ക് വേണ്ടി വാദിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതിന്റെ പേരിൽ പാർവതിയ്‌ക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി രംഗത്ത്. സംസ്ഥാനത്ത് കുറേ ദിവസങ്ങളായി ചർച്ചയായിരുന്ന വിഷയത്തിൽ ഇതാദ്യമായാണ് മമ്മൂട്ടി പ്രതികരിക്കുന്നത്.
എനിക്ക് വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കുവാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യവും. കസബയിലെ വിഷയത്തെക്കുറിച്ച് വിമർശനമുണ്ടായ ദിവസം തന്നെ പാർവതി ഇക്കാര്യം എന്നെ അറിയിച്ചിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്ന് അന്നുതന്നെ ഞാൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ വിദേശയാത്രകളിലും മറ്റ് തിരക്കുകളിലും ആയത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more