1 GBP = 103.68

തുടി ക്രീയേഷൻസിൻ്റെ ബാനറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം “കരുണാമയൻ” റിലീസ് ചെയ്തു….

തുടി ക്രീയേഷൻസിൻ്റെ ബാനറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം “കരുണാമയൻ” റിലീസ് ചെയ്തു….

മാഞ്ചസ്റ്റർ:- തുടി ക്രീയേഷൻസിൻ്റെ ബാനറിൽ പ്രേക്ഷക ഹൃദയങ്ങളെ ലഹരിയിലാഴ്ത്തുന്ന  ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന  ആൽബം “കരുണാമയൻ” റിലീസ് ചെയ്തു. യുകെയിലെ മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സർഗ്ഗവാസനകൾ സമ്മേളിക്കുന്ന സംഗീതശില്പമാണ് കരുണാമയൻ.    ഈ ഗാനം രചിച്ചിരിക്കുന്നത് യു കെ യിലെ സാഹിത്യകാരിയും  കവയത്രിയും അവതാരികയുമായ ശ്രീമതി മോനി ഷിജോ ആണ്. ഭക്തിസന്ദ്രമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് തന്റെ ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവു കൊണ്ടും  യു കെയിലെ നിരവധി സംഗീത സദസ്സുകളിൽ ശ്രദ്ധേയനായ  യു കെയുടെ പ്രിയ ഗായകൻ രഞ്ജിത്ത് ഗണേഷ് ആണ്. തുടി ക്രിയേഷൻസാണ് ആസ്വാദ മനസുകളിൽ കുളിർ മഴയായി പെയ്തിറങ്ങുന്ന ഗാന ശില്പം ഒരുക്കിയിരിക്കുന്നത്.

ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മലയാളത്തിലെ മുൻനിര ഗായകരെ ഉൾക്കൊള്ളിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംവിധാനം നിർവ്വഹിച്ചിട്ടുള്ള പ്രശസ്ത സംഗീത സംവിധായകനും സംഗീതാധ്യാപകനുമായ ശ്രീ പ്രസാദ് എൻ എ ആണ്. കേരളത്തിലെ പ്രശസ്തരായ ഗായകർക്കു വേണ്ടിയും ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹം പ്രേക്ഷകരുടെ മനം കവരുന്ന ഈണത്തിലാണ് ഈ ആൽബത്തിലും സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴ ത്യാഗരാജ സ്കൂൾ ഓഫ് മ്യൂസിക്കിലെ അധ്യാപകൻ കൂടിയായ പ്രസാദ് മുൻപും  ബ്രിട്ടനിലെ മലയാളികളുടെ സംഗീത സംരംഭങ്ങളിൽ സജീവ പങ്കാളിയായിരുന്നു. 

ഈ ഗാനത്തിന്റെ ശബ്ദ സംയോജനവും  മാസ്റ്ററിംങ്ങും വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ ജിനീഷ് സുകുമാരനാണ് (ജെ ആൻഡ് ജെ ഓഡിയോ ആൻഡ് വീഡിയോസ്). 
എല്ലാ സംഗീത പ്രേമികൾക്കും എന്നും മനസ്സിൽ സൂക്ഷിക്കാൻ മനോഹരമായ ഈ ഭക്തിഗാന ആൽബം ഇന്ന് (31.01.21) ന് തുടി ക്രീയേഷൻസിന്റെ ഫേസ്ബുക്ക് പേജിലും, യൂ ട്യൂബ് ചാനലിലും ഇന്ന്  2.30 PM ന് ( UK TIME ) റിലീസ് ചെയ്തു.

ഗാന രചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മ ഗായകൻ ബിജു നാരായണൻ തുടങ്ങി നിരവധി പ്രഗത്ഭരുടെ പ്രശംസ നേടിയ ആൽബം യു ട്യൂബിലൂടെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ വൻ തരംഗമായി മാറുകയാണ്.

“കരുണാമയൻ” ക്രിസ്തീയ ഭക്തിഗാന ആൽബത്തിലെ ഗാനങ്ങൾ കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more