1 GBP = 103.79
breaking news

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ തിരുത്തണമെന്ന് ഐഎംഎ

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ തിരുത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാടുകള്‍ അംഗീകരിക്കുവാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഇരുപക്ഷവം നിലപാട് തിരുത്തി മുന്നോട്ടു പോകുവാന്‍ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭാസ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന നിലവാര തകര്‍ച്ച ഉത്ക്കണ്ഠ ഉണ്ടാക്കുന്നതാണ്. എംബിബിഎസ് പോലുള്ള കോഴ്‌സുകളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരുന്നത് കൊണ്ടാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചിരുന്നത്. എന്നാല്‍ മെറിറ്റ് അട്ടിമറിക്കപ്പെടുകയും മെഡിക്കല്‍ വിദ്യാഭാസം കച്ചവടച്ചരക്ക് ആവുകയും ചെയ്യുന്നത് കേരള മോഡല്‍ നില നിര്‍ത്തുവാന്‍ ഒട്ടും സഹായകരമാവില്ല.

നൂറില്‍പ്പരം കുട്ടികളുടെ ഭാവി ഓര്‍ത്ത് ഉത്ക്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന ആയിരകണക്കിന് മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതും കാണേണ്ടതുണ്ട്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഇകെ ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ എന്‍ സുല്‍ഫി എന്നിവര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more