1 GBP = 103.12

കാര്‍ത്തി ചിദംബരം 1.8 കോടി രൂപ പ്രമുഖ നേതാവിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്

കാര്‍ത്തി ചിദംബരം 1.8 കോടി രൂപ പ്രമുഖ നേതാവിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്

ദില്ലി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ചെന്നൈയിലുള്ള ശാഖയില്‍ നിന്നുമാണ് കാര്‍ത്തി ചിദംബരം പണം കൈമാറിയിരിക്കുന്നത്.

കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം കൈമാറിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സമെന്റ് വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍ബിഎസ്സിന്റെ ചെന്നൈയിലുള്ള ശാഖയില്‍ നിന്നും 397990 എന്ന അക്കൗണ്ട് നമ്പറില്‍ നിന്നുമാണ് നേതാവിന് പണം കൈമാറിയിരിക്കുന്നത്. 2006 ജനുവരി 16 മുതല്‍ 2009 സെപ്തംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണ് പണം കൈമാറിയിരിക്കുന്നത്.

പി ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി ലഭിക്കാന്‍ കാര്‍ത്തി ഇടപെട്ടുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെ നിലവിലുള്ള കേസ്. കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ദില്ലിയിലെയും ചെന്നൈയിലെയും വീടുകള്‍ നേരത്തെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയിഡ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more