1 GBP = 104.21
breaking news

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. സുപ്രിം കോടതി വിധി പ്രകാരമാണ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുന്നത്. നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതിയുടെ മൂന്നംഗബെഞ്ച് ഇന്നലെ നിര്‍ദേശിച്ചത്. ഏഴ് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയാണ് ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടത്.

ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

നേരത്തെ ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെ ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി എതിര്‍ത്തു. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് മൂന്നംഗബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more