1 GBP = 103.81

കര്‍ണാടകത്തില്‍ ഇന്ന് കലാശക്കൊട്ട്

കര്‍ണാടകത്തില്‍ ഇന്ന് കലാശക്കൊട്ട്

ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെക്കാണും. കോണ്‍ഗ്രസ് അഭിപ്രായ സര്‍വേകളിലെല്ലാം മുന്നില്‍ നില്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ദേശീയ നേതാക്കളും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തില്‍ മുഴുവന്‍ സമയ പ്രചരണത്തിനിറങ്ങിയിരുന്നു. അഴിമതി, ജാതീയത, പ്രാദേശികവാദം, വര്‍ഗീയധ്രുവീകരണം എന്നിവയെല്ലാം ഒരു മാസം നീണ്ട പ്രചരണത്തില്‍ വിഷയങ്ങളായി. ആറു ദിവസങ്ങളായി 21 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇതില്‍ പങ്കെടുത്ത ആളുകളുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കോണ്‍ഗ്രസ് ഭരണത്തെയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ചാണ് നരേന്ദ്രമോദി തന്റെ പ്രചരണം അവസാനിപ്പിച്ചത്.

ക്ഷേത്രങ്ങളിലെത്തി പൂജകള്‍ നടത്തിയും മഠങ്ങളും ദര്‍ഗ്ഗകളും സന്ദര്‍ശിച്ചും ഗുജറാത്തില്‍ പ്രയോഗിച്ച അതേ പ്രചരണതന്ത്രം തന്നെയാണ് രാഹുല്‍ കര്‍ണാടത്തില്‍ ആവര്‍ത്തിച്ചത്.

രാഹുല്‍ ഗാന്ധിയും ഒരു മാസം സംസ്ഥാനത്ത് പ്രചരണത്തിനായി ചെലവിട്ടിരുന്നു. മന്‍മോഹന്‍സിങ്ങ് അടക്കം നിരവധി നേതാക്കള്‍ റാലികളില്‍ പങ്കെടുത്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സോണിയ ഗാന്ധി കര്‍ണാടകത്തില്‍ ഒരു പൊതുപരിപാടികളില്‍ പങ്കെടുത്തതും വോട്ടാകുമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more