1 GBP = 103.12

കർണാടകയിൽ കോവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം

കർണാടകയിൽ കോവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദം

ബം​ഗ​ളൂ​രു: കോ​വി​ഡിന്‍റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചു. ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി​യാ​യ 58കാ​ര​നി​ലാ​ണ് കോ​വി​ഡിെൻറ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജാ​വേ​ദ് അ​ക്ത​ർ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​ണെ​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 22ന് ​ദു​ബൈ​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ഇ​യാ​ൾ ശി​വ​മൊ​ഗ്ഗ​യി​ലെ​ത്തി​യ​ത്. 

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്ര​വ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് കോ​വി​ഡിെൻറ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ 58കാ​ര​നെ ശി​വ​മൊ​ഗ്ഗ മാ​ക്ഗ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.

സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ളവരുടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ഇ​തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ശി​വ​മൊ​ഗ്ഗ ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more