1 GBP = 104.21
breaking news

കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യക്ക്​ കോവിഡ്​

കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യക്ക്​ കോവിഡ്​

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ സിദ്ധരാമയ്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അ​ദ്ദേഹം അറിയിക്കുകയായിരുന്നു. 

കോവിഡ്​ പോസിറ്റീവായ​തിനെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചു. 

കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. കർണാടകയിൽ ഇതുവരെ 1,39,571 പേർക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​. 2594 പേർ​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ​െചയ്​തു​. 62,500 പേർ രോഗമുക്തി നേടി. ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതൽ ​രോഗബാധിതർ​.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രികളിൽ ചികിത്സയിലാണ്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more