1 GBP = 103.70
breaking news

അണികള്‍ കൂട്ടത്തോടെ കൂറുമാറി; കര്‍ണാടകയില്‍ ഒറ്റ ദിവസം കൊണ്ട് ബിജെപി ഓഫീസ് കോണ്‍ഗ്രസ് ഓഫീസായി

അണികള്‍ കൂട്ടത്തോടെ കൂറുമാറി; കര്‍ണാടകയില്‍ ഒറ്റ ദിവസം കൊണ്ട് ബിജെപി ഓഫീസ് കോണ്‍ഗ്രസ് ഓഫീസായി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അണികള്‍ കൂട്ടത്തോടെ കൂടുമാറിയതാണ് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കിയിരിക്കുന്നത്. അണികള്‍ കൂടുമാറിയതോടെ ഒറ്റദിവസം കൊണ്ടാണ് ബിജെപി ഓഫീസ് കോണ്‍ഗ്രസ് ഓഫീസായി മാറിയത്.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫീസാണ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി മാറിയത്. ബിജെപി നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അണികളുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. നേരത്തെ മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നിരവധി അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എന്നാല്‍ ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെ നേതാക്കള്‍ തിരികെ കോ്ണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു. ഭൂരിഭാഗം ആളുകളും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതോടെ താലൂക്ക് യൂണിറ്റ് ഓഫീസിന്റെ ബിജെപി ബോര്‍ഡ് മാറ്റി കോണ്‍ഗ്രസ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more