1 GBP = 103.16

ജസ്റ്റിസ് കര്‍ണന്‍ ആശുപത്രിയില്‍ നിന്ന് വീണ്ടും ജയിലിലേക്ക്

ജസ്റ്റിസ് കര്‍ണന്‍ ആശുപത്രിയില്‍ നിന്ന്  വീണ്ടും ജയിലിലേക്ക്

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കൊല്‍ക്കത്ത ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ വീണ്ടും പ്രസിഡന്‍സി ജയിലിലേക്ക് മാറ്റും. പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും കര്‍ണനെ ജയിലിലേക്ക് മാറ്റുന്നത്.

കോടതിയലക്ഷ്യ കേസില്‍ ആറുമാസത്തേക്ക് ശിക്ഷിക്കപ്പെട്ട കര്‍ണനെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രസിഡന്‍സി ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചൊവ്വാഴ്ച കോയമ്പത്തൂരില്‍ നിന്നാണ് 42 ദിവസമായി ഒളിവിലായിരുന്ന കര്‍ണനെ അറസ്റ്റ് ചെയ്തത്. ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു കര്‍ണന്റെ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ച്, വിഷയം അവധിക്ക് ശേഷം ചീഫ് ജസ്റ്റിസ് മുന്‍പാകെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ കൊല്‍ക്കത്തയിലെത്തിച്ച ജസ്റ്റിസ് കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more