1 GBP = 104.17

കർണാടയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ കുമാരസ്വാമി… ഗവർണറുടെ നിലപാട് നിർണായകം…

കർണാടയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ കുമാരസ്വാമി… ഗവർണറുടെ നിലപാട് നിർണായകം…
ബംഗുലുരു:- കർണാടക ഇലക്ഷൻ ഫലം പൂർണമായും പുറത്ത് വന്ന് കഴിഞ്ഞപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്ത് നിറുത്തുവാൻ കോൺഗ്രസ് ജെ.ഡി.എസ്  സഖ്യം രൂപപ്പെടുന്നു. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ  എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും. കോൺഗ്രസിന് 2 ഉപമുഖ്യ മന്ത്രി സ്ഥാനം ലഭിക്കും.14 മന്ത്രിമാർ ജെഡിയുവിനും 20 മന്ത്രിമാർ കോൺഗ്രസിനും ലഭിക്കും. എന്നാൽ ഇക്കാര്യത്തിൽ അവസാന തീരുമാനം ഗവർണർ  വാജുഭായ് വാല  എന്ന മുൻ ബി.ജെ.പി നേതാവിന്റേതായിരിക്കും.
ബി.ജെ.പി -104, കോൺഗ്രസ് – 78, ജ. ഡി എസ് – 37.
സോണിയ ഗാന്ധിയുടെ നിർണായക നീക്കമാണ് ഇങ്ങനെയൊരു സഖ്യം രൂപപ്പെട്ടത്. സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുമായി നടത്തിയ മുക്കാൽ മണിക്കൂർ നീണ്ട സംഭാഷണമാണ് ഇങ്ങനെ ബി. ജെ. പി ക്യാമ്പിനെ പോലും അമ്പരിപ്പിച്ച് കൊണ്ട് ഒരു സഖ്യത്തിലെത്തുന്നത്.  മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് കോൺഗ്രസിന് വേണ്ടി ചരട് വലികൾ നടത്തുന്നത്.  ഇപ്പോൾ ആരംഭിക്കുന്ന സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരും. പുറത്ത് നിന്നും പിന്തുണ എന്ന കോൺഗ്രസ് തീരുമാനം, ജെ.ഡി.എസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിസഭയിലെത്താൻ മാറ്റുന്നത്. സോണിയ ഗാന്ധിക്കും ദേവഗൗഡയ്ക്കും ബി.ജെ.പി യെ അധികാരത്തിൽ നിന്നും മാറ്റി നിറുത്തുന്ന കാര്യത്തിൽ ഏക മനസ്സാണ്. ബി.ജെ.പി യും എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്.  അധികാരവും പണവുമുൾപ്പെടെ എത് വിധേനയും അധികാരത്തിലെത്താൻ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് തന്ത്രങ്ങൾ  ഒരുക്കുന്നത്. എന്തായാലും ഇന്ന് രാത്രിയോടെയോ നാളെയോ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനമാകുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more