1 GBP = 104.08

കര്‍മ്മാ കലാകേന്ദ്രത്തിന്റെ ചാരിറ്റി ഫണ്ട് കോട്ടയം തിയോഫിലസ് സ്നേഹഭവന് കൈമാറി….

കര്‍മ്മാ കലാകേന്ദ്രത്തിന്റെ ചാരിറ്റി ഫണ്ട് കോട്ടയം തിയോഫിലസ് സ്നേഹഭവന് കൈമാറി….

ജെ.പി.മറയൂര്‍

ബെല്‍ഫാസ്റ്റ് സ്പെക്ട്രം സെന്ററില്‍, കര്‍മ്മാ കലാകേന്ദ്രം സംഘടിപ്പിച്ച മെഹ്തഫില്‍ എന്ന നൃത്ത-സംഗീത പരിപാടിയില്‍ നിന്നും ലഭിച്ച ആയിരം പൗണ്ട് കോട്ടയം തിയോഫിലസ് സ്നേഹഭവന് കൈമാറി. കര്‍മ്മയിലെ നൃത്ത വിദ്യാര്‍ത്ഥിനിയായ ഡയാന അജിയും മാതാപിതാക്കളും നേരിട്ട് സ്നേഹ ഭവനില്‍ എത്തിയാണ് കര്‍മ്മാ കലാകേന്ദ്രത്തിന്റെ ചെക്ക് കൈമാറിയത്. പരിപാടിയില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും ചാരിറ്റിയ്ക്കായി നല്‍കിയ കര്‍മ്മാ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ് എന്ന് സ്നേഹ ഭവന്‍ ഡയറക്റ്റര്‍ റവ. ഫാദര്‍ ഫിലിപ്പ് വലിയകാവുങ്കല്‍ പറഞ്ഞു. മെഹ്തഫില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത എല്ലാ ബെല്‍ഫാസ്റ്റ് മലയാളികള്‍ക്കും നന്ദിയും അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more