1 GBP = 104.26
breaking news

പഞ്ചദളങ്ങൾക്ക് ഇന്ന് തുടക്കമാകും

പഞ്ചദളങ്ങൾക്ക് ഇന്ന് തുടക്കമാകും

ജയപ്രകാശ് മറയൂർ

കർമ്മ കലാകേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ഓണലൈൻ സമ്മർ മലയാളം ഇവന്റുകൾക്ക് ഇന്ന് തുടക്കമാകും.’ബിലാത്തിയിലെ മലയാള പഠനം’ എന്ന പേരിൽ ഇന്ന് നടക്കുന്ന മലയാള ഭാഷാ സെമിനാറിന്റെ ഉദ്ഘാടനം യുകെ സമയം പത്തരയ്ക്ക് ശ്രീ:ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മലയാളം മിഷൻ മുൻ റെജിസ്ട്രാർ ശ്രീ:സേതുമാധവൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കേരളാ സ്റ്റേറ്റ് സിലബസ് റിസോഴ്സ് പേഴ്‌സൺ രാജീവ് പെരിങ്ങോട് വിഷയം അവതരിപ്പിക്കും.പിന്നീട് നടക്കുന്ന ചർച്ചയിൽ പ്രശസ്ത പ്രവാസ എഴുത്തുകാരി മീരാ കമല,സീനിയർ മാദ്ധ്യമ പ്രവർത്തകൻ മണമ്പൂർ സുരേഷ്,സിജി പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.പ്രസ്തുത പരിപാടി കർമ്മ കലാകേന്ദ്രത്തിന്റെ ഫെയിസ്ബുക്ക് ലൈവ് ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച നടക്കുന്ന കളരി ശില്പശാലയോട് കൂടി ഈ വർഷത്തെ മലയാളം ക്‌ളാസ്സുകൾക്ക് തുടക്കമാകും.പൂമുള്ളി മന നാരയണൻ നമ്പൂതിരിപ്പാടിൻറെ നേതൃത്ത്വത്തിലാണ് കളരി ശില്പശാല നടക്കുന്നത്.കൂടാതെ പദ്‌മശ്രീ രാമചന്ദ്രൻ പുലവരുടെ നേതൃത്വത്തിൽ നടക്കുന്ന പവനാടകശില്പശാലയിൽ യേശു ചരിതത്തിന്റെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിക്കും.കൂടാതെ രാജീവ് പീശപ്പിള്ളി അവതരിപ്പിക്കുന്ന കഥകളി പരിചായകം,പ്രശസ്ത നാടക സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിൽ നടക്കുന്ന നാടകക്കളരി എന്നിവ ഓരോ വാരാന്ത്യത്തിലും ഉണ്ടായിരിക്കും.

രണ്ടാം ക്‌ളാസ് ഔദ്യോഗിക സിലബസിനെ അടിസ്ഥാനമാക്കിയാണ് സമ്മർ ഇവന്റുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.കർമ്മ മലയാളം ക്‌ളാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യർത്ഥികൾ ഞായറാഴ്ച തന്നെ രജിസ്റ്റർ ചെയ്യണം എന്ന് കർമ്മ കലാകേന്ദ്രം അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more