1 GBP = 104.00
breaking news

നിപ പോയപ്പോൾ.. കരിമ്പനി ഭീതിയിൽ സൂപ്പിക്കട

നിപ പോയപ്പോൾ.. കരിമ്പനി ഭീതിയിൽ സൂപ്പിക്കട

കോഴിക്കോട്: നിപ ബാധ സ്ഥിരീകരിച്ച് രണ്ട് മാസം പിന്നിടുമ്പോൾ‌ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കട കരിമ്പനി ഭീതിയിലാണ്. വവ്വാലുകൾക്ക് പിന്നാലെ മണലീച്ചകളെയാണ് പ്രദേശവാസികൾ ഭയപ്പെടുന്നത്. കഴിഞ്ഞ ദിവസം 42കാ​ര​ന് ക​രി​മ്പ​നി ബാധിച്ചതായി കണ്ടെത്തിയിരുന്നു. മണലീച്ചകളാണ് രോഗം പരത്തുന്നത്.

ക​രി​മ്പ​നി ക​ണ്ടെ​ത്തി​യ സൂ​പ്പി​ക്ക​ട​യി​ല്‍ എ​ൻ​റ​മോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം പ​ര​ത്തു​ന്ന മ​ണ​ലീ​ച്ച​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. സോ​ണ​ല്‍ എ​ൻ​റ​മോ​ള​ജി യൂണി​റ്റും ഡി​സ്ട്രി​ക്ട് വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂണിറ്റും നടത്തിയ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി മ​ണ​ലീ​ച്ച​യു​ടെ സാ​ന്നി​ധ്യം ഉ​ള്ള​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഈ​ര്‍പ്പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മു​ട്ട​യി​ട്ട് വി​രി​യു​ന്ന വ​ള​രെ ചെ​റി​യ ഇ​നം ഈ​ച്ച​ക​ളാ​ണ് മ​ണ​ലീ​ച്ച​ക​ള്‍.

വ​ള​ര്‍ച്ച​യെ​ത്തി​യ ഈ​ച്ച​ക​ളെ പ്ലാ​സ്​​റ്റ​റി​ങ്​ ന​ട​ത്താ​ത്ത ചു​മ​രു​ക​ളു​ടെ ചെ​റു സു​ഷി​ര​ങ്ങ​ളി​ലും അ​ട്ടി​യി​ട്ട പ​ല​ക​ക​ളി​ലു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​വ പ​റ​ക്കു​ന്ന​തി​നു പ​ക​രം ചാ​ടി​ച്ചാ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ക. ഒ​ന്ന​ര മു​ത​ല്‍ ര​ണ്ട് മാ​സം​വ​രെ​യാ​ണ് ഇ​വ​യു​ടെ ആ​യു​സ്. ഇ​വി​ടെ​നി​ന്നും ശേ​ഖ​രി​ച്ച മ​ണ​ലീ​ച്ച​ക​ളെ കോ​ട്ട​യ​ത്തെ വി.​സി.​ആ​ര്‍.​സി​യി​ല്‍ പ​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കും. അ​തി​നു ശേ​ഷ​മേ സൂ​പ്പി​ക്ക​ട സ്വ​ദേ​ശി​ക്ക് ക​രി​മ്പ​നി പി​ടി​പെ​ട്ട​ത് ഇ​വി​ടെ​യു​ള്ള മ​ണ​ലീ​ച്ച​ക​ളി​ല്‍ നി​ന്നു​ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​കൂ. പ്രദേശത്ത് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more