1 GBP = 104.08

സഭയുടെ സ്ഥലവില്പനയിൽ സാങ്കേതികമായ വീഴ്ചയുണ്ടായെന്ന് സിനഡിൽ കർദ്ദിനാൾ

സഭയുടെ സ്ഥലവില്പനയിൽ സാങ്കേതികമായ വീഴ്ചയുണ്ടായെന്ന് സിനഡിൽ കർദ്ദിനാൾ

കൊച്ചി: സഭയുടെ സ്ഥലവില്പനയിൽ സാങ്കേതികമായ വീഴ്ച സംഭവിച്ചതായി മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി സിനഡ് യോഗത്തിൽ അറിയിച്ചു. അതിരൂപതയെ സംബന്ധിച്ച വിഷയമായതിനാൽ സിനഡ് ചർച്ച ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം ബിഷപ്പുമാരെ അറിയിച്ചു.

സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നടക്കുന്നത്. സിനഡിന്റെ അജണ്ട നിശ്ചയിക്കുന്ന ഇന്നലെ വൈകിട്ടത്തെ യോഗത്തിലാണ് കർദ്ദിനാൾ ഇടപാടിൽ മന:പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി പറഞ്ഞത്. കർദ്ദിനാളിന്റെ അദ്ധ്യക്ഷതയിൽ ആറു ദിവസം നീളുന്ന സിനഡിൽ 59 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. സ്ഥലവില്പന വിവാദം സിനഡ് ചർച്ച ചെയ്യണമെന്ന് വൈദിക സമിതി ബിഷപ്പുമാരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അജണ്ടയിൽ വിഷയം ഉൾപ്പെടുത്താൻ ശ്രമമുണ്ടായതെന്നാണ് സൂചന.

കോട്ടയം ആർച്ച്ബിഷപ്പ് മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.
മേജർ ആർച്ച്ബിഷപ്പ് സിനഡ് ഹാളിൽ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30ന് സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം ഉണ്ടാകും. സഭയുടെ 26-ാമതു സിനഡിന്റെ ആദ്യ സെഷനാണ് നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more