1 GBP = 103.74
breaking news

കറാച്ചി സർവകലാശാല പരിസരത്ത് സ്ഫോടനം; ചൈനീസ് പൗരന്മാരടക്കം നാലു മരണം 

കറാച്ചി സർവകലാശാല പരിസരത്ത് സ്ഫോടനം; ചൈനീസ് പൗരന്മാരടക്കം നാലു മരണം 

ക​റാ​ച്ചി: ക​റാ​ച്ചി സ​ർ​വ​ക​ലാ​ശാ​ല പ​രി​സ​ര​ത്ത് വാ​നി​നു​ള്ളി​ലെ സ്‌​ഫോ​ട​ന​ത്തി​ൽ മൂ​ന്ന് ചൈ​നീ​സ് പൗ​ര​ന്മാ​ർ അ​ട​ക്കം നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ ര​ണ്ട് ചൈ​നീ​സ് വ​നി​ത​ക​ളു​ണ്ട്.

പ്രാ​ദേ​ശി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കാ​ൻ ചൈ​ന സ്ഥാ​പി​ച്ച സ​ന്ന​ദ്ധ സ്ഥാ​പ​ന​മാ​യ ക​ൺ​ഫ്യൂ​ഷ്യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ചൊ​വ്വാ​ഴ്‌​ച​യാ​ണ് സ്ഫോ​ട​നം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ ചൈ​നീ​സ് പൗ​ര​ന്മാ​രാ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ​ക്താ​വ് പ​റ​ഞ്ഞു. ക​ൺ​ഫ്യൂ​ഷ്യ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഹു​വാ​ങ് ഗു​യി​പി​ങ്, ഡിം​ഗ് മു​പെ​ങ്, ചെ​ൻ സാ, ​പാ​കി​സ്താ​ൻ​കാ​ര​നാ​യ ഡ്രൈ​വ​ർ ഖാ​ലി​ദ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വാ​ങ് യു​ക്കി​ങ്, ഹ​മീ​ദ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ഘ​ട​ന​വാ​ദി സം​ഘ​മാ​യ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി സ്‌​ഫോ​ട​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. വ​നി​താ ചാ​വേ​റാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട​ർ​ക്ക് അ​യ​ച്ച ഇ-​മെ​യി​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ക​റാ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ.​ബി.​എ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​രെ അ​വ​രു​ടെ ഗെ​സ്റ്റ്ഹൗ​സി​ൽ​നി​ന്ന് വാ​നി​ൽ കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് സ്ഫോ​ട​ന​മെ​ന്ന് ഉ​ർ​ദു പ​ത്ര​മാ​യ ജാ​ങ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വാ​നി​നു പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ല് റേ​ഞ്ചേ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം വ​ട​ക്ക​ൻ പാ​കി​സ്ഥാ​നി​ൽ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ യാ​ത്രാ ബ​സ് പൊ​ട്ടി​ത്തെ​റി​ച്ച് ഒ​മ്പ​ത് ചൈ​ന​ക്കാ​ര​ട​ക്കം 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 

ഇ​തി​നു​ശേ​ഷം പാ​കി​സ്താ​നി​ൽ ന​ട​ക്കു​ന്ന ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്കെ​തി​രാ​യ വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more