1 GBP = 104.22
breaking news

രാജ്യത്തിന്‍റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുത് -മാർ ആലഞ്ചേരി

രാജ്യത്തിന്‍റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുത് -മാർ ആലഞ്ചേരി

ആലപ്പുഴ: രാജ്യത്തിന്‍റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുതെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവർ സഭയിലുണ്ടെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്‍റ് തോമസ് ദേവാലയത്തിൽ ദുഃഖവെള്ളി പ്രാർഥനക്കിടെ നൽകിയ സന്ദേശത്തിലായിരുന്നു മാർ ആലഞ്ചേരിയുടെ പരാമർശം.

രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിക്കേണ്ടത് പൗരന്‍റെ കടമയാണ്. എന്നാൽ, ദൈവത്തിന്‍റെ നിയമങ്ങൾക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്‍റെ നീതി കൊണ്ട് ദൈവത്തിന്‍റെ നീതിയെ അളക്കുന്നത് തെറ്റാണ്. സഭയിൽ പോലും പലപ്പോഴും അത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

നീതിമാനാണ് കുരിശിൽ കിടക്കുന്നതെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത പലർക്കുമുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല. അപരന്‍റെ ജീവിതത്തിൽ നമുക്ക് കടപ്പാടുണ്ട്. അവൻ അനാഥനായി മരിക്കാൻ പാടില്ലെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more