1 GBP = 103.16

തന്നെ തഴഞ്ഞതിൽ മോദിക്ക്​ അതൃപ്​തി -കണ്ണന്താനം

തന്നെ തഴഞ്ഞതിൽ മോദിക്ക്​ അതൃപ്​തി -കണ്ണന്താനം

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏക കേ​ന്ദ്രമന്ത്രിയായ തന്നെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അതൃപ്​തിയുണ്ടെന്ന്​ അൽ​േഫാൺസ്​ കണ്ണന്താനം. കേരളത്തി​​െൻറ എല്ലാ ആവശ്യങ്ങളും അറിയിക്കുന്ന ആളായിട്ടും എന്തുകൊണ്ടാണ്​ സംഘത്തിൽ ഇല്ലാതിരുന്നതെന്ന്​ പ്രധാനമന്ത്രി ചോദിച്ചു. തന്നെ ക്ഷണിച്ചില്ലെന്ന്​ പ്രധാനമന്ത്രിക്ക്​ മറുപടി നൽകിയതായും കണ്ണന്താനം പറഞ്ഞു.

കേരള സർക്കാറുമായി നല്ല ബന്ധത്തിലാണ്​. കഴിഞ്ഞ ദിവസമടക്കം കത്തിടപാടുകൾ നടത്തിയിട്ടുണ്ട്​. വിളിക്കാത്തതിൽ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്ന്​ കേരള സർക്കാർ കരുതിക്കാണും. അതു ശരിയോ തെറ്റോ എന്ന്​ ​ജനങ്ങൾ തീരുമാനിക്ക​െട്ട. കേരളത്തിനു വേണ്ടി ആത്​മാർഥമായി തുടർന്നും പ്രവർത്തിക്കും.

കേരളത്തി​​െൻറ ആവശ്യങ്ങൾ പ്രധാനമ​ന്ത്രി ആരാഞ്ഞു. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കാൻ ആവശ്യപ്പെട്ടു. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവി​െന ശനിയാഴ്​ച കേരളത്തിലേക്ക്​ അയക്കും. റിപ്പോർട്ട്​ ലഭിക്കുന്ന മുറക്ക്​ സഹായം അനുവദിക്കാമെന്ന്​  പ്രധാനമന്ത്രി ഉറപ്പ​ു നൽകിയതായും കണ്ണന്താനം പറഞ്ഞു.

കഞ്ചിക്കോട് കോച്ച്​ ഫാക്​ടറി, അങ്കമാലി- ശബരി റെയിൽപാത, കസ്തൂരി രംഗൻ റിപ്പോർട്ട്​, റബർ തുടങ്ങി വിഷയങ്ങൾ താൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന്​ ബി.ജെ.പി സർക്കാർ നിരവധി പദ്ധതികൾ നൽകിയിട്ടുണ്ട്​. നേരത്തേ എട്ട്​ കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്​ഥാനത്തിന്​ ഒന്നും ലഭിച്ചിട്ടില്ല. 2012ൽ കോച്ച്​ ഫാക്​ടറിക്ക്​ തറക്കല്ലിട്ടിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങാതിരുന്നത്​ എന്തുകൊണ്ടാണെന്ന്​ പ്രധാനമന്ത്രി ആരാഞ്ഞതായും കണ്ണന്താനം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more