1 GBP = 104.19
breaking news

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാല്‍ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ വിവാദത്തില്‍. നിയമസഭാ ജീവനക്കാരനെ കൊണ്ട് തന്റെ കാല്‍ കഴുകിച്ചതാണ് ഇത്തവണ കണ്ണന്താനത്തെ മറ്റൊരു വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ബീഫ് സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചശേഷമാണ് ഈ പുതിയ വിവാദം.

ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തിരിച്ചിറങ്ങിയ വേളയിലാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് തന്റെ കാല്‍ കഴുകിച്ചത്. കണ്ണന്താനത്തിന്റെ കാലുകളിലേക്ക് ഒരു ജീവനക്കാരന്‍ ബക്കറ്റില്‍ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more