1 GBP = 103.75
breaking news

കോൺഗ്രസ് – ജെ.ഡി.എസ് എം.എൽ.എമാർ ഹൈദരാബാദിലെത്തി

കോൺഗ്രസ് – ജെ.ഡി.എസ് എം.എൽ.എമാർ ഹൈദരാബാദിലെത്തി

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങൾ അന്ത്യമില്ലാതെ തുടരുന്നതിനിടെ കർണാടകയിലെ കോൺഗ്രസ് – ജനതാദൾ (എസ്) എം.എൽ.എമാരെ റോഡ് മാർഗം ഹൈദരാബാദിലെത്തിച്ചു. എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. വ്യോമമാ‌ർഗം പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മൂന്ന് ബസുകളിലായി റോഡ് മാർഗം എം.എൽ.എമാരെ കൊണ്ടുപോയത്. എം.എൽഎമാരെ ഹൈദരാബാദിലേക്കാണ് കൊണ്ടു പോകുന്നതെന്ന് ബസിലുള്ള കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന മാർഗമുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം ദയവ് കാട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.
താമസിച്ചിരുന്ന റിസോർട്ടിൽ നിന്ന് എം.എൽ.എമാരെ വഹിച്ചു കൊണ്ടു ബസുകൾ രാത്രി തന്നെ പുറപ്പെട്ടിരുന്നു. പുതുച്ചേരിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ജനതാദൾ (എസ്) സംസ്ഥാന അദ്ധ്യക്ഷൻ എച്ച്.‌ഡി.കുമാരസ്വാമി നേരത്ത പറഞ്ഞിരുന്നത്. എന്നാൽ,​ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എത്തിക്കുന്നത് അപകടമാണെന്ന് കണ്ടാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

അതേസമയം,​ ആഭ്യന്തര ചാർട്ടേഡ് വിമാനങ്ങൾക്ക് ഡി.ജി.സി.എയുടെ അനുമതി വേണ്ടെന്നും എം.എൽ.എമാരുടെ യാത്ര വിലക്കിയിട്ടില്ലെന്നും വ്യോമയാന വകുപ്പ് മന്ത്രി ജയന്ത് സിൻഹ പ്രതികരിച്ചു.

കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ബംഗളൂരുവിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് – ജനതാദൾ ജനതാദൾ (എസ്) എം.എൽ.എമാർ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലെത്തിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ വിമാനമാർഗം എത്താനുള്ള നീക്കങ്ങൾക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തടയിട്ടതോടെയാണ് യാത്ര മാറ്റിയത്. എം.എൽ.എമാരെ റോഡ് മാർഗ് കേരളത്തിൽ എത്തിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ കൂടുതൽ പൊലീസിനെയും സർക്കാർ വിന്യസിച്ചിരുന്നു. എന്നാൽ എം.എൽ.എമാർ ഹൈദരാബാദിലെത്തിയത് സ്ഥിരീകരിച്ചതോടെ ഈ സുരക്ഷ പിൻവവലിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more