1 GBP = 104.04

‘കന്നട നാടക”ത്തിൽ പുതിയ ട്വിസ്റ്റ്: എം.എൽ.എമാർ കൊച്ചിയിലേക്ക് ?

‘കന്നട നാടക”ത്തിൽ പുതിയ ട്വിസ്റ്റ്: എം.എൽ.എമാർ കൊച്ചിയിലേക്ക് ?

ബംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പ കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന റിസോർട്ടിന്റെ സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ എം.എൽ.എമാരെ കർണാടകത്തിൽ നിന്നും മാറ്റാൻ നേതൃത്വം അലോചിക്കുന്നതായി റിപ്പോർട്ട്. സുരക്ഷ പിൻവലിച്ചതോടെ സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാൻ പുതിയ മാർഗം തേടുന്നതിനിടെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. അതേസമയം എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റാൻ ആലോചന നടക്കുന്നതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി യെദിയൂരപ്പ റിസോർട്ടിന്റെ സുരക്ഷ എടുത്തു കളഞ്ഞതിന് പിന്നാലെ സംസ്ഥാന ഇന്റലിജൻസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കോ പഞ്ചാബിലേക്കോ ഇവരെ മാറ്റുമെന്നാണ് നേരത്തെ പുറത്ത് വന്ന സൂചന. ആകെയുള്ള എം.എൽ.എമാരിൽ രണ്ട് പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാൾ അനാരോഗ്യത്തിന്റെ പേരിൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more