1 GBP = 103.97

വിവാഹ വാഗ്​ദാനം നൽകി പീഡനം; കങ്കണ റണാവത്തി​െൻറ ബോഡി ഗാർഡിനെതിരെ കേസ്​

വിവാഹ വാഗ്​ദാനം നൽകി പീഡനം; കങ്കണ റണാവത്തി​െൻറ ബോഡി ഗാർഡിനെതിരെ കേസ്​

ബലാത്സംഗ കേസിൽ ബോളിവുഡ്​ താരം കങ്കണ റണാവത്തി​െൻറ ബോഡിഗാർഡിനെതിരെ എഫ്​.​െഎ.ആർ രജിസ്റ്റർ ചെയ്​ത്​ മുംബൈ പൊലീസ്​. വിവാഹ വാഗ്​ദാനം നൽകി കുമാർ ഹെഗ്​ഡെ പീഡിപ്പിച്ചെന്ന്​ ആരോപിച്ച്​ 30 വയസുകാരിയായ ബ്യൂട്ടീഷനാണ്​ ഡിഎൻ നഗർ പോലീസ് സ്റ്റേഷനിൽ പരാതി​ നൽകിയത്​. കഴിഞ്ഞ വർഷം ജൂണിൽ യുവതിയോട്​ ഹെഗ്​ഡെ വിവാഹം കഴിക്കാമെന്ന്​ പറഞ്ഞിരുന്നതായും ​എഫ്​.​െഎ.ആറിലുണ്ട്​.

അതിന്​ ശേഷം വിവാഹം കഴിക്കുമെന്ന ഉറപ്പിൽ അയാളുമായി യുവതി ലിവ്​-ഇൻ റിലേഷൻഷിപ്പ്​ ആരംഭിക്കുകയായിരുന്നു. എട്ട്​ വർഷമായി പരിചയമുള്ളവരാണ്​ ഇരുവരും. തന്നെ ശാരീരിക ബന്ധത്തിന്​ ഹെഗ്​ഡെ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. മാതാവിന്​ സുഖമില്ലെന്ന്​ പറഞ്ഞ്​ ത​െൻറ കൈയ്യിൽ നിന്ന്​ 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്​ഡെയെ പിന്നീട്​ വിളിച്ചിട്ട്​ കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ മുംബൈ പൊലീസ്​ അറിയിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more