1 GBP = 103.12

കമ്പകക്കാനം കൂട്ടക്കൊല കൊലയാളികളെ കണ്ടെത്താനുള്ള നിർണ്ണായക തെളിവുകൾ ലഭിച്ചു; കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കമ്പകക്കാനം കൂട്ടക്കൊല കൊലയാളികളെ കണ്ടെത്താനുള്ള നിർണ്ണായക തെളിവുകൾ ലഭിച്ചു; കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലയില്‍ കൊലയാളിയിലേക്ക് എത്താന്‍ സഹായിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന അന്വേഷണസംഘം.

കൊലപാതകത്തിന് ഉപയോഗിച്ച നിരവധി ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. വീട്ടിലുണ്ടായിരുന്ന ആയുധങ്ങള്‍ തന്നെയാണ് കൊലപാതകികള്‍ ഉപയോഗിച്ചതെന്നാണ് സൂചന. ഇതോടെ കുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. കൃഷ്ണനൊപ്പം ചെറിയതോതില്‍ ഭൂമി കച്ചവടം നടത്തിയിരുന്ന രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. 15 പേരെ ചോദ്യം ചെയ്തതില്‍ നിന്ന് സംശയം തോന്നിയ രണ്ടുപേരാണിവര്‍.

കൃഷ്ണന്റെയും ഭാര്യയുടെ മക്കളുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൃഷ്ണനെ സ്ഥിരമായി ബൈക്കില്‍ വീട്ടിലെത്തിച്ചിരുന്ന യുവാവിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more