1 GBP = 103.14

തൊടുപുഴയിലെ കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു ഒരു നല്ല സമരിയക്കാരൻ 40000 രൂപ നേരിട്ടും നൽകി സഹായിച്ചു ..

<strong>തൊടുപുഴയിലെ കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു ഒരു നല്ല സമരിയക്കാരൻ 40000 രൂപ നേരിട്ടും നൽകി സഹായിച്ചു ..</strong>

ടോം ജോസ് തടിയംപാട്

തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റർ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഏപ്രിൽ 10 തിങ്കളാഴ്ച അവസാനിക്കും , ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും എന്നറിയിക്കുന്നു.

കൂടാതെ പേരുവെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത യു കെ യിലെ ഒരു നല്ല സമരിയക്കാരൻ 40000 രൂപ നേരിട്ടും നൽകി, .ഇദ്ദേഹം ഇതിനുമുൻപും പലപ്രാവശ്യം വലിയ തുകകൾ നൽകി നഴ്സിംഗ് പഠനത്തിനു ബുദ്ധമുട്ടുന്നു എന്ന് ഇടുക്കി ചാരിറ്റി അറിയിച്ച കുട്ടികളെ സഹായിച്ചിട്ടുണ്ട് .ഇങ്ങനെ വലിയ തുകനൽകി സഹായിക്കാൻ കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാൻ 2010 ൽ സ്റ്റുഡൻറ് വിസയിൽ യു കെയിൽ എത്തിയപ്പോൾ ഒരു ബ്രെഡ് മേടിക്കാൻ വിഷമിച്ചിട്ടുണ്ട് ദൈവസഹായത്താൽ എനിക്ക് ഇപ്പോൾ ബിസ്സിനെസ്സ് ചെയ്തു പണം ലഭിക്കുന്നുണ്ട് അതിന്റെ ഒരു വിഹിതം ഞാൻ നൽകുന്നു എന്നാണ് പറഞ്ഞത് .എന്താണെകിലും അദ്ദേഹത്തിന്റെ നല്ല മനസിനു മുൻപിൽ ഞങ്ങൾ തലകുനിക്കുന്നു .

പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുകയാണ് മകൻ ശ്രീജിത് ശ്രീധരൻ .ഫോൺ വിളിച്ചു കരഞ്ഞു കൊണ്ട്

ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികിൽസിക്കാൻ എന്റെ നാട്ടിൽ സഹായിക്കാത്തവരായി ആരുമില്ല, നാട്ടിൽ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു. .

തകർന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ Chelmsford ,Essex ൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ് . ഒരു സോഷ്യൽ വർക്കർ കൂടിയായ ടോമി നാട്ടിൽ പോയപ്പോൾ ശ്രീജിത്തിന്റെ വീട്ടിൽ പോകുകയും ഇവരുടെ വിഷമങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു ടോമിയുടെ അഭ്യർത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റർ ചാരിറ്റി ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു എല്ലാവരും ഈസ്റ്റർ ആഘോഷിക്കുന്ന തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കു൦ മകനും ഒരു കൈത്താങ്ങാകാൻ നമുക്കു ശ്രമിക്കാം .

.നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക “

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

..ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more