1 GBP = 103.12

ഇന്ത്യൻ വംശജ കമല ഹാരിസ്​ അമേരിക്കയിലെ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി

ഇന്ത്യൻ വംശജ കമല ഹാരിസ്​ അമേരിക്കയിലെ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി

വാഷിങ്​ടൺ: ഇന്ത്യൻ വംശജ കമല ഹാരിസിനെ ഡെമോക്രോറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പ്രസിഡൻറ് സ്ഥാനാർഥി​ ജോ ബൈഡനാണ്​ കമലയെ തെരഞ്ഞെടുത്തത്​.

നിലവിൽ കാലിഫോർണിയയി​ലെ സെനറ്ററായ കമല ഹാരിസ്​ അമേരിക്കയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളാണ്​. 

അമേരിക്കയിലെ പ്രധാനപദവികളിലൊന്നി​ലേക്ക്​ ഒരു മേജർ പാർട്ടിയിൽ നിന്നും മത്സരിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും ഇന്ത്യൻ വംശജയുമായി 55 കാരിയായ കമല ഹാരിസ്​ മാറി. കമല ധീരയായ പോരാളിയാണെന്നും രാജ്യത്തെ മികച്ച പൊതുപ്രവർത്തകരിൽ ഒരാളാണെന്നും ഞങ്ങളൊന്നിച്ച്​ ട്രംപിനെ പരാജ​യപ്പെടുത്തുമെന്നും ജോ ബൈഡൻ ആശംസനേർന്നു. 

കമലയുടെ സ്ഥാനാർഥിത്വം അത്ഭുതപ്പെടുത്തുന്നതാണെന്നും അവർ പ്രകടനത്തിൽ വളരെ മോശമാണെന്നും അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രതികരിച്ചു. ഒരു ഇന്ത്യൻ വംശജ പ്രധാന സ്ഥാനത്തേക്ക്​ മത്സരിക്കുന്നത്​ ട്രംപ്​ രാഷ്​ട്രീയമായി ഉപയോഗിക്കാൻ സാധ്യതയേറെയാണ്​. 

തമിഴ്​ കുടുംബത്തിൽ നിന്നുള്ള ശ്യാമള ഗോപാലൻെറയും ജമൈക്കൻ വംശജനായ ഡൊണാൾഡ്​ ഹാരിസിൻെറയും മകളാണ്​ കമല. 

നേരത്തെ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ്​ പിന്നീട്​ പിന്മാറിയിരുന്നു. പ്രചാരണത്തിന്​ ഫണ്ട്​ ഇല്ലാത്തതിനാലാണ്​ മത്സരത്തിൽ നിന്നും പിന്മാറുന്നത്​ എന്നായിരുന്നു കമലയുടെ വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more