1 GBP = 103.12

കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക്​ സമീപത്തുനിന്ന്​ ആയുധധാരിയെ പിടികൂടി

കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക്​ സമീപത്തുനിന്ന്​ ആയുധധാരിയെ പിടികൂടി

വാഷിങ്​ടൺ: യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക്​ സമീപത്തുനിന്ന്​ ആയുധധാരിയെ പിടികൂടി. ടെക്​സസ്​ സ്വദേശിയായ പോൾ മുറെയെയാണ്​ പൊലീസ്​ പിടികൂടിയത്​.

ഔദ്യോഗിക വസതിയായ നേവൽ ഒബ്​സർവേറ്ററിക്ക്​ സമീപം പാർക്ക്​ ചെയ്​തിരുന്ന ഇയാളുടെ വാഹനത്തിൽനിന്ന്​ തോക്കും വെടിയുണ്ടകളും വാഷിങ്​ടൺ ഡി.സി പൊലീസ്​ പിടിച്ചെടുത്തു. 

രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ്​ ഇയാൾ പിടിയിലാകുന്നത്​. പോൾ മുറെക്കായി പ്രദേശിക ഇന്‍റലിജൻസ്​ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. 

അപകടകരമായ ആയുധം കൈവശം വെക്കൽ, തോക്ക്​ കൈവശം സൂക്ഷിക്കൽ, അനധികൃതമായി വെടിയുണ്ട കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ മുറെയെ അറസ്റ്റ്​ ചെയ്​തത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more