1 GBP =
breaking news

ഉലകനായകന്റെ രണ്ടാം പര്യടനം ഇന്ന് മുതല്‍; ലക്ഷ്യം വയ്ക്കുന്നത് പടിഞ്ഞാറന്‍ ജില്ലകള്‍

ഉലകനായകന്റെ രണ്ടാം പര്യടനം ഇന്ന് മുതല്‍; ലക്ഷ്യം വയ്ക്കുന്നത് പടിഞ്ഞാറന്‍ ജില്ലകള്‍

കോയമ്പത്തൂര്‍: തമിഴകത്ത് ഭാഗ്യപരീക്ഷണത്തിന് ഒരിക്കല്‍ കൂടി തയ്യാറെടുത്ത് ഉയകനായകന്‍ കമല്‍ഹാസന്‍. താരത്തിന്റെ രണ്ടാം പര്യടനം ഇന്ന് മുതല്‍ ആരംഭിക്കും. പടിഞ്ഞാറന്‍ ജില്ലകളെയാണ് കമല്‍ ഇന്ന ലക്ഷ്യമിടുന്നത്. കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ അദ്ദേഹം തിരുപ്പുര്‍ ജില്ലയില്‍ പ്രധാന പര്യടനം നടത്തുന്നത്.

രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിലേക്ക് തന്റെ ആരാധകര്‍ക്ക് പുറമെ പൊതുജനങ്ങളെ അംഗങ്ങളാക്കുക, എല്ലാ പ്രധാനസ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാനിധ്യം ഉറപ്പുവരുത്തുക എന്നതാണ് രാഷ്ട്രീയയാത്രയുടെ പ്രധാന ലക്ഷ്യം.

തിരുപ്പൂരില്‍ അവിനാശിയിലും ഈറോഡ് നഗരങ്ങളിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ജനങ്ങളെ സമ്മേളനത്തിലേക്ക് എത്തിക്കുന്നതല്ല, മറിച്ചു താഴേത്തട്ടില്‍ ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണ് മാറ്റം സാധ്യമാകുകയെന്നും കമല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്നലെ നടന്നയോഗത്തില്‍ കമലിനെ കാണുന്നതിന് നിരവധി ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ പ്രസംഗം കുറച്ച് സാധാരണക്കാരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തും കൈക്കുഞ്ഞിനെ എടുത്തും ഏതാണ്ട് അരമണിക്കൂറോളം കമല്‍ അവിടെ ചെലവഴിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more